പൊട്ടി ചിതറുന്ന ദാമ്പത്യങ്ങളിൽ പലപ്പോഴും തകർന്ന് പോവുന്നത് പാവം കുഞ്ഞുങ്ങളാണ്;അച്ഛന് വേറെ താവളവും അമ്മയ്ക്ക് വേറെ കൂട്ടും ആവുമ്പോൾ തീർത്തും നിസ്സഹായർ ആവുന്നത് പാവം കുട്ടികളാണ്; നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

കുഞ്ഞ് മേനികളിൽ അരിശം തീർക്കുന്നവനോ അവളോ ഒരു തരത്തിലും മാപ്പ് അർഹിക്കുന്നില്ല. സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ സംഹാരകർ ആവുമ്പോൾ പാവം കുഞ്ഞുങ്ങൾ എങ്ങോട്ടാണ് ഓടി പോകേണ്ടത്. നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്ഫേ. സ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
പന്ത്രണ്ട് വയസ്സുള്ള ഒരു കുഞ്ഞിനോട് ഒരു തള്ള പിശാചും അവളുടെ കാമുകനും ചെയ്ത പാതകത്തിന്റെ വീഡിയോ ഇപ്പോൾ കണ്ടതേ ഉള്ളൂ. ആ സ്ത്രീ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആണെന്ന് പറഞ്ഞത് കേട്ട് അവരുടെ വാളിൽ കയറി നോക്കി. ആഹാ, എങ്ങും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും പാരന്റിങ് -കം മോനോടുള്ള സ്നേഹത്തെ കുറിച്ചും ഒക്കെയുള്ള ഘടാഘടിയൻ പോസ്റ്റുകൾ. രണ്ട് ദിവസം മുമ്പ് ലോകത്തുള്ള സകല ദമ്പതികൾക്കും കർത്താവിന്റെ നാമത്തിൽ സാരോപദേശം പകർന്നു നല്കിയ ദമ്പതികളുടെ തനിക്കൊണം കണ്ട് ഞെട്ടിയത് കൊണ്ട് മോനോട് ഉള്ള ഈ virtual തള്ളയുടെ പാസം കണ്ട് വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല.
പന്ത്രണ്ട് വയസ്സ് ഉള്ള കുട്ടി അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് മർദനത്തിന് പ്രകോപനം ഉണ്ടാക്കിയത്. അമ്മയുടെ കാമുകൻ ( ആൺ സുഹൃത്ത് എന്ന മാപ്ര വിളി അസഹ്യം ) കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും, അമ്മ നെഞ്ചിൽ കൈ നഖം ഉപയോഗിച്ച് മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.
കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് മർദന വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല. എത്രയോ സമാന സംഭവങ്ങൾ നമ്മൾ മുമ്പും കണ്ടിരിക്കുന്നു. അരുൺ ആനന്ദ് എന്ന സൈക്കോ ക്രൂരമായി കൊന്ന തൊടുപുഴയിലെ ഏഴ് വയസ്സുള്ള പൊന്ന് മോൻ ഇന്നും കരൾ നുറുക്കുന്ന ഒരു നോവാണ്.
അപഥസഞ്ചാരത്തിന്റെ ത്രസിപ്പിക്കുന്ന ചിലന്തി വലയ്ക്കുളളിൽ കുടുങ്ങിപ്പോയ ഓരോ പെണ്ണിനും ഇന്ന് പിശാചിന്റെ മനസ്സാണ്. ഇപ്പോൾ കൊച്ചിയിൽ കണ്ടതും അത് തന്നെ. അവന്റെ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയ നോവിന്റെ ആയിരം മടങ്ങ് നോവും ആഘാതവും മുറിവും ആ കുട്ടിയുടെ മനസ്സിന് ഉണ്ടായി കാണണം. അത് അവന്റെ അമ്മയുടെ കാമുകൻ എന്ന പിശാച് നല്കിയ മുറിവ് അല്ല, മറിച്ച് താൻ ഏറ്റുവാങ്ങുന്ന ഓരോ താഡനവും കണ്ടിട്ടും നിശബ്ദതയുടെ പുതപ്പ് വാരിയണിഞ്ഞ പെറ്റ തള്ളയിൽ നിന്നേറ്റ ഒരിക്കലും മായ്ക്കാൻ കഴിയാത്ത മുറിവ് തന്നെയാണ്.
ആ വീഡിയോ കണ്ടപ്പോൾ വെറുപ്പും അമർഷവും നുരഞ്ഞുപൊന്തുന്നത് കാമുകൻ എന്ന ടാഗ് ഇട്ട അവനോടല്ല, മറിച്ച് അമ്മ എന്ന അവളോടും കൂടിയാണ്. എങ്ങനെ കഴിയുന്നു ഒരുവൾക്ക് തന്റെ സ്വന്തം ചോരയെ മറ്റൊരുവൻ നിർദ്ദയം തല്ലിച്ചതയ്ക്കുമ്പോൾ നിശബ്ദയായിട്ടിരിക്കുവാൻ ?
പൊട്ടി ചിതറുന്ന ദാമ്പത്യങ്ങളിൽ പലപ്പോഴും തകർന്ന് പോവുന്നത് പാവം കുഞ്ഞുങ്ങളാണ്. അച്ഛന് വേറെ താവളവും അമ്മയ്ക്ക് വേറെ കൂട്ടും ആവുമ്പോൾ തീർത്തും നിസ്സഹായർ ആവുന്നത് പാവം കുട്ടികളാണ്. കുട്ടികളെ ഓർത്ത് നിങ്ങളുടെ ജീവിതം പാഴാക്കണം എന്നൊന്നും പറയുന്നില്ല.
പക്ഷേ നിങ്ങൾ സന്തോഷം തേടി പുതിയ മേച്ചിൽപ്പുറം കണ്ടെത്തുമ്പോൾ ഒറ്റയ്ക്ക് ആവുന്ന കുഞ്ഞുങ്ങളുടെ മനസ്സ് കൂടി കാണണം. നിങ്ങൾക്ക് തണൽ തരുന്ന ഒരുത്തനോ ഒരുത്തിയോ നിങ്ങളുടേത് മാത്രമായ കുഞ്ഞിന് കാലൻ ആവുമോ എന്ന് നോക്കണം. കുഞ്ഞ് മേനികളിൽ അരിശം തീർക്കുന്നവനോ അവളോ ഒരു തരത്തിലും മാപ്പ് അർഹിക്കുന്നില്ല. സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ സംഹാരകർ ആവുമ്പോൾ പാവം കുഞ്ഞുങ്ങൾ എങ്ങോട്ടാണ് ഓടി പോകേണ്ടത്???
https://www.facebook.com/Malayalivartha


























