പ്രഗല്ഭ ശാസ്ത്രജ്ഞൻ പ്രൊഫ. വി.കെ. ദാമോദരൻ അന്തരിച്ചു.... ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനം, സംസ്‌കാരം ഉച്ചകഴിഞ്ഞ് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ

പ്രഗല്ഭ ശാസ്ത്രജ്ഞൻ പ്രൊഫ. വി.കെ. ദാമോദരൻ (85) അന്തരിച്ചു. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 12.40ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനം. തുടർന്ന് പൂജപ്പുരയിലെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം ഉച്ചകഴിഞ്ഞ് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
അതേസമയം ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതിപ്രവർത്തകനും കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സ്ഥാപകാംഗവുമായിരുന്നു അദ്ദേഹം.ഊർജസംരക്ഷണ ആശയങ്ങളും ശാസ്ത്രാവബോധവും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ മുൻഡയറക്ടറും വൈദ്യുതിവകുപ്പിൽ സർക്കാരിന്റെ മുൻ എക്സ് ഒഫീഷ്യോ സെക്രട്ടറിയുമായിരുന്നു.
പരിഷത്തിന്റെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി. ശാസ്ത്രഗതി, യുറിക്ക എന്നിവയുടെ എഡിറ്ററും കോഴിക്കോട് എൻജിനിയറിങ് കോളേജ് അധ്യാപകനുമായിരുന്നു.
"
https://www.facebook.com/Malayalivartha


























