19-ാം നമ്പർ സ്കൂൾ ബസ്..കുഞ്ഞു ഹെയ്‌സലിന്റെ ജീവനെടുത്തു.. സ്‌കൂളിലേക്ക് പറഞ്ഞുവിട്ട മുത്തശ്ശി ഒരു മണിക്കൂറിനുള്ളില്‍ കേട്ടത് ദുരന്തവാര്‍ത്ത.. ചതഞ്ഞരഞ്ഞ ഒരു കുഞ്ഞുചെരിപ്പും സ്കൂൾ മുറ്റത്തുകിടന്നു...

വളരെ ദുഃഖകരമായ വാർത്തയാണ് ഇത് . രാവിലെ ചിരിച്ചു കളിച്ചു സന്തോഷത്തോടെ കൂട്ടുകാരികൾക്കൊപ്പം സ്‌കൂളിൽ പോയ കുരുന്ന് . പിന്നീട് ആ വീട്ടുകാർ കേൾക്കുന്നത് ആ കുരുന്നിന്റെ മരണം . എങ്ങനെ സഹിക്കും ഈ വാർത്ത . വാഴത്തോപ്പിലെ കുരുന്നിന്റെ ദാരുണമായി അപകട മരണം നാടിന് മുഴുവന്‍ കണ്ണീരിലാഴ്ത്തുകയാണ്. സ്‌കൂളിലേക്ക് മുത്തശ്ശി പറഞ്ഞു വിട്ടകുരുന്നിനെ കുറിച്ച് പിന്നീട് കേട്ടത് ദാരുണമായി ഹൃദയം പിളരുന്ന ദുരന്ത വാര്‍ത്തയായിരുന്നു.
മുത്തശ്ശിയാണ് എന്നും കുഞ്ഞുഹെയ്‌സലിനെ കുളിപ്പിച്ചു സുന്ദരിയാക്കി, ഭക്ഷണം നല്‍കി സ്‌കൂളിലേക്കു വിടുന്നത്. സ്‌കൂള്‍ ബസ് ഹോണടിക്കുമ്പോള്‍ ഒരു ചക്കരമുത്തം കൂടി നല്‍കിയാണ് വിടുന്നത്. ഇന്നലെയും ഈ പതിവു തെറ്റിയിരുന്നില്ല. പതിവുപോലെ ഒരുക്കി മിടുക്കിയാക്കി കുഞ്ഞിനെ സ്‌കൂളിലേക്ക് പറഞ്ഞുവിട്ട മുത്തശ്ശി ഒരു മണിക്കൂറിനുള്ളില്‍ കേട്ടത് ദുരന്തവാര്‍ത്ത അറിഞ്ഞു തളര്‍ന്നു വീണു.ഇടുക്കി ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിന്റെ മുറ്റത്തുവച്ച് ബസ് കയറിയാണ് കുഞ്ഞ് മരിച്ചത്.
ഇന്നലെ രാവിലെ തടിയമ്പാട് ആശുപത്രി ജംക്ഷനില്‍നിന്നാണ് സ്‌കൂള്‍ ബസില്‍ ഹെയ്‌സല്‍ കയറിയത്. ഒരു മണിക്കൂറിനുള്ളില്‍ ബന്ധുക്കളെ തേടി മരണവാര്‍ത്തയെത്തി. തടിയമ്പാട് ടൗണിനു സമീപമുള്ള വാടകവീട്ടിലേക്ക് ഇവര്‍ താമസം മാറിയതു 2 മാസം മുന്‍പാണ്. ഹെയ്‌സലിന്റെ പിതാവ് ബെന്‍ ജോണ്‍സണ്‍ എറണാകുളത്തു സ്വകാര്യ ആശുപത്രിയില്‍ പിആര്‍ഒ ആണ്.അമ്മ ജീബ ജോണ്‍ തൊടുപുഴ കോഓപ്പറേറ്റീവ് ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയും.അപകട വാര്‍ത്ത മുത്തശ്ശന്‍ ബേബിയാണ് ആദ്യം അറിഞ്ഞത്.
ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിയ ബേബിക്കു കുഞ്ഞ് മരിച്ച വിവരം അറിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായ ബേബിക്ക് അരികിലേക്കെത്തിയ മേരിയും വിവരം അറിഞ്ഞതോടെ തളര്‍ന്നു വീണു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിന്റെ മുറ്റത്തു ബസ് കയറി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു വീഴ്ചയെന്ന് ആരോപണം ശക്തമാവുകയാണ്.പോര്‍ച്ചില്‍ ബസ് നിര്‍ത്തിയാല്‍, കുട്ടികള്‍ ബസില്‍നിന്ന് ഇറങ്ങി നട കയറി സ്‌കൂള്‍ വരാന്തയിലൂടെ ക്ലാസ് മുറികളിലേക്കു പോകുന്നതായിരുന്നു പതിവ്.
എന്നാല്‍, ഇന്നലെ അപകടത്തില്‍പെട്ട കുട്ടികള്‍ കൈകോര്‍ത്തു മുറ്റത്തുകൂടി നടന്നാണു ക്ലാസിലേക്കു പോയത്. ഇവരെ ശ്രദ്ധിക്കാന്‍ ആയമാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. ഈ കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠി ഇനായ തെഹ്സിൻ (മൂന്നര)നെ പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെ ഒൻപതിന് സ്കൂൾമുറ്റത്താണ് സംഭവം. 17-ാം നമ്പർ സ്കൂൾ ബസിൽ വന്നിറങ്ങിയ ഹെയ്സലും കൂട്ടുകാരിയും നിർത്തിയിട്ട 19-ാം നമ്പർ സ്കൂൾ ബസിന് മുൻപിലൂടെ എതിർദിശയിലുള്ള പ്ലേ സ്കൂൾ കെട്ടിടത്തിലേക്ക് പോകുകയായിരുന്നു.
ഇതിനിടെ ബസ് പെട്ടെന്ന് മുമ്പോട്ടെടുത്തു. ബസിന്റെ മുൻപിലേക്ക് വീണ ഹെയ്സലിന്റെ തലയിലൂടെ മുൻചക്രം കയറി ഇറങ്ങി. കൂടെയുണ്ടായിരുന്ന ഇനായ തെഹ്സിന്റെ രണ്ടുകാലുകൾക്കും സാരമായി പരിക്കേറ്റു. കുട്ടി കരഞ്ഞതോടെ സ്കൂൾ പരിസരത്തുള്ളവർ ബഹളംവെച്ചപ്പോഴാണ് കുട്ടികൾ ബസിനടിയിൽപ്പെട്ട കാര്യം െെഡ്രവറും സ്കൂൾ അധികൃതരും അറിയുന്നത്.കൃത്യമായിട്ടുള്ള സുരക്ഷാ നമ്മുടെ വിദ്യാലയങ്ങളിൽ കുഞ്ഞുമക്കൾ പഠിക്കുന്ന സ്‌കൂളുകളിൽ ഉണ്ടാകണം . ഇനിയും കുറച്ചു പേരുടെ അനാസ്ഥ മൂലം ഇങ്ങനെയുള്ള അപകടങ്ങൾ സംഭവിക്കരുത് ആർക്കും ജീവൻ നഷ്ട്ടമാവരുത്.
https://www.facebook.com/Malayalivartha























