നഗരസഭയിൽ ഏറ്റവും പ്രായം കുറഞ്ഞയാളായി മത്സരിക്കുന്ന വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം എതിരാളികളെ ചകിതരാക്കി; സ്വന്തം വിലാസത്തിൽ 28 കള്ളവോട്ടുള്ള ഒരാളാണ് വൈഷ്ണയുടെ വോട്ടവകാശം റദ്ദാക്കാൻ പരിശ്രമിച്ചത്; ആരോപണവുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല

വൈഷ്ണയ്ക്ക് വോട്ടവകാശത്തിന് അർഹതയുണ്ടെന്നുള്ള വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.നഗരസഭയിൽ ഏറ്റവും പ്രായം കുറഞ്ഞയാളായി മത്സരിക്കുന്ന വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം എതിരാളികളെ ചകിതരാക്കി.
അതിന്റെ ഉദാഹരണമാണ് വോട്ടവകാശം തടയാൻ ശ്രമിച്ചതിന് പിന്നിൽ. സ്വന്തം വിലാസത്തിൽ 28 കള്ളവോട്ടുള്ള ഒരാളാണ് വൈഷ്ണയുടെ വോട്ടവകാശം റദ്ദാക്കാൻ പരിശ്രമിച്ചത്. ഒടുവിൽ സത്യം വിജയിച്ചെന്നും ചെന്നിത്തല പറഞ്ഞു.
മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയിൽ വൈഷ്ണയ്ക്കു മത്സരിക്കാനാകും ...
വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 27-ാം വാർഡ്, മുട്ടട പാർട്ട് നമ്പർ 5-ലെ വോട്ടർ പട്ടികയിൽ പുനസ്ഥാപിക്കാൻ കമ്മിഷൻ ഉത്തരവിട്ടു. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നും കോർപ്പറേഷൻ ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫീസർക്കു നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























