UAE-യിൽ നാല് അവധി പ്രവാസികൾക്ക് കൂട്ട അവധി..! ദേശിയ ദിനത്തിൽ വമ്പൻ നീക്കം സംഭവിച്ചത് ഇങ്ങനെ

യുഎഇയുടെ 54-ാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച്(ഈദ് അൽ ഇത്തിഹാദ്) ദുബായിലെ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ അവധി. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായ നാലു ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുക. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
തുടർച്ചയായ അവധി ലഭിക്കുമെങ്കിലും പൊതുജനങ്ങൾക്ക് നേരിട്ട് സേവനങ്ങൾ നൽകുന്ന ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കില്ല. സേവനങ്ങൾ മുടങ്ങാത്ത രീതിയിൽ ഇത്തരം ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കാൻ അതത് സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. നേരത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
ഒമാന്റെ 53-ാമത് ദേശീയദിന ആഘോഷങ്ങള്‍ക്ക് നാടും നഗരവും ഒരുങ്ങി. രാജ്യത്താകെ ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്വദേശികളും വിദേശികളും. വർണ്ണപ്പകിട്ടാർന്ന ദീപാലങ്കാരങ്ങളും പാതയോരങ്ങളിൽ ഒരുക്കിയിട്ടുണ്ട്. നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും വേറിട്ട പരിപാടികളോടെ രാഷ്ട്രത്തിന്റെ സന്തോഷ ദിനത്തിൽ പങ്കുചേരും.
മുനിസിപ്പാലിറ്റി കെട്ടിടം, അൽ ഖുവൈറിലെ കൊടിമരം, റോയൽ ഒപേറ ഹൗസ് ഉൾപ്പെടെ തലസ്ഥാന നഗരത്തിലെ വിവിധ കെട്ടിടങ്ങൾ മൂവർണ്ണ നിറങ്ങളിൽ മിന്നുന്നു. വാണിജ്യ സ്ഥാപനങ്ങളിലും ബഹുനില കെട്ടിടങ്ങളിലുമെല്ലാം പതാക നിറങ്ങൾ നിറഞ്ഞിട്ടുണ്ട്. ഇതോടെ രാത്രികാലങ്ങളിൽ നഗരത്തിന്റെ മൊഞ്ചേറുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമങ്ങളിലും നഗരങ്ങളിലും ദിവസങ്ങൾക്ക് മുമ്പ് ദേശീയ പതാകകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, അലങ്കാര വസ്തുക്കളിൽ ദേശീയ ചിഹ്നങ്ങളും മറ്റും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ വ്യത്യസ്തവും ആകർഷകവുമായ രീതിയിൽ അലങ്കരിക്കുന്നവരുമുണ്ട്. ഇതിന് ഒമാൻ പൊലീസ് അനുമതി നൽകുകയും മാനദണ്ഡങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാ നാവിക പ്രദർശനത്തിനും വെടിക്കെട്ടിനും ഇത്തവണ ജനം സാക്ഷ്യം വഹിക്കും. ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ നാവികസേനകളിൽ നിന്നുള്ള കപ്പലുകൾ എത്തിയിട്ടുണ്ട്. 21ന് റോയൽ നേവി ഓഫ് ഒമാൻ ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫ്ലീറ്റ് റിവ്യൂ ഇത്തവണത്തെ പ്രധാന ആകർഷണമാണ്.
https://www.facebook.com/Malayalivartha























