Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എസ്‌ഐടി അപേക്ഷ സമര്‍പ്പിച്ചു.. സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്യും..?

25 NOVEMBER 2025 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രത്യേക അന്വേഷണസംഘം. ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള ഉന്നതർ വാ തുറന്നാൽ ഇനി അടുത്തത് ആരാണ് എന്നുള്ളതാണ് അറിയാൻ ഉള്ളത് . വിശദമായ ചോദ്യം ചെയ്യലിനായി പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എസ്‌ഐടി അപേക്ഷ സമര്‍പ്പിച്ചു. പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പത്മകുമാര്‍ പ്രാഥമിക ഘട്ടത്തില്‍ മൊഴി നല്‍കിയിരുന്നു.

ഇതിനൊപ്പം തന്ത്രിക്കെതിരേയും. ഈ സാഹചര്യത്തില്‍ പത്മകുമാറിന്റെ ഇനിയുള്ള വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാണ്. സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്യും. അറസ്റ്റിനും സാധ്യത.കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിലൂടെ പത്മകുമാറില്‍ നിന്ന് സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ഉന്നതരെ കുറിച്ചു വിവരം ലഭിക്കുമെന്നാണ് എസ്‌ഐടി കരുതുന്നത്. പത്മകുമാറില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തുടരന്വേഷണത്തില്‍ നിര്‍ണായകമാകും.

 

പത്മകുമാറിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ നടത്തിയ സാന്പത്തിക ഇടപാടുകളുടെയും ഭൂമി വാങ്ങിയതടക്കമുള്ള കാര്യങ്ങളുടെയും രേഖകളാണ് അന്വേഷണസംഘം ശേഖരിച്ചത്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. വിദേശ യാത്രകളിലും വ്യക്തത വരുത്തും. അതേസമയം, കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ ത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ കമ്മീഷണറുമായിരുന്ന എന്‍. വാസുവിനെ ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി.

 

കൊല്ലം വിജിലന്‍സ് കോടതിയിലെത്തിച്ചപ്പോള്‍ വാസുവിനെതിരേ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റിയ കോടതി, റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കു നീട്ടുകയും ചെയ്തു.2019ല്‍ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്നപ്പോള്‍ പാളികള്‍ ഇളക്കി സ്വര്‍ണം പൂശിയതില്‍ പങ്കില്ലെന്ന ന്യായീകരണമാണ് ഇതുവരെ പ്രശാന്ത് മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. 2023ലെ ഹൈക്കോടതി വിധി മറികടന്ന് സന്നിധാനത്തെ പാളികള്‍ ഇളക്കിയതാണ് പ്രശാന്തിനെ എസ്ഐടി ചോദ്യമുനയില്‍ കുടുക്കുന്നത്.

ശബരിമലയില്‍ എന്തു നിര്‍മാണത്തിനും മുമ്പ് ഹൈക്കോടതി സ്പെഷല്‍ കമ്മിഷണറുടെ അനുമതി വാങ്ങണം. 2019ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ പാളികള്‍, 2025 സപ്തംബര്‍ ഏഴിന് ഓണ പൂജകള്‍ തീര്‍ത്തു രാത്രി നടയടച്ച ശേഷം ഇളക്കി ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് വിട്ടത് സ്പെഷല്‍ കമ്മിഷണര്‍ അറിയാതെയാണ്. ഹൈക്കോടതി വിധിയെപ്പറ്റി അറിയില്ലായിരുന്നെന്നാണ് ഇതില്‍ പ്രശാന്ത് പ്രതികരിച്ചത്. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍,

 

എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഹൈക്കോടതി വിധിയെപ്പറ്റി അറിയാമെന്നിരിക്കേ പ്രശാന്തിന്റെ നിലപാട് എസ്ഐടി മുഖവിലയ്ക്കെടുക്കാനിടയില്ല. പ്രശാന്തിനൊപ്പം ഈ ഉദ്യോഗസ്ഥരെയും എസ്ഐടി ചോദ്യം ചെയ്യും. പാളികള്‍ അതീവ രഹസ്യമായി കൊടുത്തുവിട്ടതിന്റെ കാരണം ഈ ഉദ്യോഗസ്ഥരും പ്രശാന്തും വിശദീകരിക്കേണ്ടി വരും. അതിൽ ഏതെങ്കിലും തരത്തിൽ പിഴവ് സംഭവിച്ചാൽ എസ് ഐ ടി യുടെ അറസ്റ് ഉണ്ടാവാൻ സാധ്യതയുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (21 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (28 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (40 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (54 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (13 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (13 hours ago)

Malayali Vartha Recommends