കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ മരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശി വിനോദ് കുമാർ ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ നിന്ന് കാൽ വഴുതി വീണ് വിനോദിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസമാണ് ശക്തമായ മഴയിൽ സമീപത്തെ വീടിന് മുകളിലേക്ക് മരം വീണത്. മരം മുറിച്ചു മാറ്റുന്നതിനിടെ രണ്ടാം നിലയിൽ നിന്നും കാൽ വഴുതി വീണ് വിനോദിന് തലയ്‌ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദിനെ കൊല്ലത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.ഇളമ്പൽ കൊട്ടാരം ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റാണ് മരിച്ച വിനോദ് കുമാർ.
"
https://www.facebook.com/Malayalivartha


























