Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഒരിക്കൽ ഇട്ട് പൊട്ടിച്ച ഒരു ഗുണ്ട് എടുത്ത് വീണ്ടും ഒരിക്കൽ കൂടി എറിയുന്നു; തെരഞ്ഞെടുപ്പ് സമയത്ത് എടുത്ത് പ്രയോഗിക്കുന്ന ഒടുക്കത്തെ ആയുധമായിട്ട് ഒരു പെണ്ണിനെയും അവളുടെ ഗർഭത്തെയും അവരോധിക്കുമ്പോൾ അത്‌ അവൾക്ക് ട്രോമ ആവില്ലേ സുഹൃത്തുക്കളെ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

25 NOVEMBER 2025 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

രാഹുൽ മാങ്കൂട്ടത്തിൽ എന്ന രാഷ്ട്രീയ നേതാവിന്റെ കോഴിത്തരത്തെ മാത്രം ഹൈലൈറ്റ് ചെയ്ത് കമ്മി മീഡിയാസ് തെരഞ്ഞെടുപ്പ് സമയം ആവുമ്പോൾ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന അവിഹിത എഞ്ചിൻ കണ്ട് കണ്ട് ഇപ്പോൾ ആളുകൾക്ക് മടുപ്പായി തുടങ്ങിയെടെയ്. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;-

കേരളം ഒന്നടങ്കം ഞെട്ടുന്ന ആ ബോംബ് കയ്യിലുണ്ടെന്ന് പറഞ്ഞ് ഒരു ഓൺലൈൻ ചാനൽ കൃത്യം ഒരു മണിക്ക് തന്നെ അതങ്ങട് പൊട്ടിച്ചു. ഇവിടെ ദാസപ്പനും കൂട്ടരും ഒരു സംസ്ഥാനത്തെ മൊത്തം കൊള്ളയടിച്ച് ജനങ്ങളുടെ മൂട്ടിൽ ബോംബ് പൊട്ടിച്ച് പൊട്ടിച്ച് അതുങ്ങൾക്ക് ഇപ്പോൾ ബോംബ് എന്ന് കേട്ടാൽ മറ്റേ ശ്രീമതി ടീച്ചറെ മാത്രം കുലുക്കിയ ഓലപടക്കം ഇല്ലേ, അതിന്റെ വില പോലും ഇല്ലാതായിട്ട് ഇരിക്കുവാ. അപ്പോഴാണ് ഒരിക്കൽ ഇട്ട് പൊട്ടിച്ച ഒരു ഗുണ്ട് എടുത്ത് വീണ്ടും ഒരിക്കൽ കൂടി എറിയുന്നത്.

ഇനി പറയാൻ പോകുന്ന കുറച്ച് കാര്യങ്ങൾ കേട്ട് എന്നെ സംസ്ഥാന ദ്രോഹിയോ സ്ത്രീ രൂപം പൂണ്ട ചീപ്പ് സ്ത്രീവിരുദ്ധയോ ആക്കിയാലും കുഴപ്പമില്ല. ചിലത് പറഞ്ഞേ തീരൂ. തെരഞ്ഞെടുപ്പ് സമയത്ത് എടുത്ത് പ്രയോഗിക്കുന്ന ഒടുക്കത്തെ ആയുധമായിട്ട് ഒരു പെണ്ണിനെയും അവളുടെ ഗർഭത്തെയും അവരോധിക്കുമ്പോൾ അത്‌ അവൾക്ക് ട്രോമ ആവില്ലേ മാപ്ര സുഹൃത്തുക്കളെ? ഈ കഥയിലെ ഇരയുടെ അടുത്ത സുഹൃത്തുക്കളുടെ ആദ്യകാല വിലാപം തന്നെ ആ കുട്ടി അനുഭവിക്കുന്ന മെന്റൽ ട്രോമ ആണല്ലോ. അവളുടെ സ്വകാര്യത എടുത്ത് വീശുന്ന പൊതുസമൂഹത്തിന്റെ സൈക്കോ മൈൻഡ് സെറ്റിനെ കുറിച്ച് പാരഗ്രാഫ് കണക്കിന് പോസ്റ്റ്‌ ഇട്ട അവരുടെ മാപ്ര സുഹൃത്തുക്കൾക്ക് ഇതിനോട് എന്ത് തോന്നുന്നു?

ഇതേ ഗർഭവുമായിട്ട് ബന്ധമുള്ള ഒരു വോയ്സ് നോട്ടിന്റെ കുറേ ഭാഗം ആദ്യം എടുത്ത് വീശിയത് ഇതേ പോലൊരു തെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇപ്പോഴിതാ അടുത്തൊരു തെരഞ്ഞെടുപ്പ് പടി വാതിലിൽ എത്തി നില്ക്കുമ്പോൾ അടുത്ത ഓഡിയോ. ഇങ്ങനെ മുറിച്ച് മുറിച്ച് ഓഡിയോ ഇടുമ്പോൾ ജീവിതത്തിൽ ഒട്ടുമേ ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരു അധ്യായം വീണ്ടും ആ പെൺകുട്ടിക്ക് മുന്നിൽ ഇടുന്നത് ആ പെൺകുട്ടിയോട് ചെയ്യുന്ന ദ്രോഹം അല്ലേ? ഇനി ഇത് ആ കുട്ടിയുടെ വേട്ടക്കാരനോട് ഉള്ള പ്രതികാരമാണെന്ന തരം വേർഷൻ ആണെങ്കിൽ ആറു മാസത്തെ ഇടവേളകളിൽ കൃത്യമായി മുള പൊക്കുന്ന പ്രതികാരം കൊണ്ട് നാണം കെടുന്നത് അയാളാണോ, അതോ ആ പെൺകുട്ടിയും ഇതിലൊന്നും ഭാഗം അല്ലാത്ത ആ കുട്ടിയുടെ കുടുംബവും ആണോ? കോഴിത്തരം അലങ്കാരം ആക്കി അത്‌ കൈയ്യോടെ പിടിച്ചപ്പോൾ Who cares എന്ന് ചോദിച്ച ആൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. അല്ലെങ്കിൽ തന്നെ ഈ ഒരു ഇഷ്യുവിന്റെ പേരിൽ അയാൾ അത്ര കണ്ട് അപമാനിക്കപ്പെട്ടിട്ടിട്ടുണ്ട്, അത്‌ അയാൾ deserving ആണ് താനും.

പക്ഷേ എന്നും എന്നും ഒരേ ബോബ് എടുത്ത് അയാളുടെ മൂട്ടിൽ പൊട്ടിക്കാൻ ഇറങ്ങിയാൽ ബോധം ഉള്ള ആളുകൾ പറയും നിറുത്തേടയ്, പോയി വേറെ കളി കളിച്ച് സീറ്റുകൾ പിടിക്കാൻ നോക്ക് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എന്ന രാഷ്ട്രീയ നേതാവിന്റെ കോഴിത്തരത്തെ മാത്രം ഹൈലൈറ്റ് ചെയ്ത് കമ്മി മീഡിയാസ് തെരഞ്ഞെടുപ്പ് സമയം ആവുമ്പോൾ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന അവിഹിത എഞ്ചിൻ കണ്ട് കണ്ട് ഇപ്പോൾ ആളുകൾക്ക് മടുപ്പായി തുടങ്ങിയെടെയ്. പതിനെട്ട് വയസ്സ് കഴിഞ്ഞ ആണിനും പെണ്ണിനും ഉഭയ കക്ഷി സമ്മതത്തോടെ ബന്ധപ്പെടാൻ റൈറ്റ് ഉണ്ടെന്നിരിക്കെ, അയാളും ഈ സ്ത്രീയും തമ്മിൽ ഉണ്ടായ ലൈംഗിക ബന്ധത്തെ, അതിൽ ഉണ്ടായ ഗർഭത്തെ ഫോക്കസ് ചെയ്ത് ഇതിന് മുമ്പേ ചർച്ചകൾ ഇവിടെ നടന്നത് അല്ലേ? പിന്നെ ഗർഭ ചിദ്രം, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അതിൽ അപ്പുറത്തെ വശത്തു നിന്ന് ശബ്ദ സാനിധ്യം അല്ലാത്ത ബോഡി പ്രെസെൻസ് ഇല്ലെന്നിരിക്കെ, അവർ നിയമപരമായി മുന്നോട്ട് പോവാതെ ഇരിക്കുവോളം അത്‌ അവർ രണ്ട് പേരുടെ മാത്രം സ്വകാര്യത അല്ലേ?

വിവാഹം എന്ന ഉടമ്പടി ഒന്നും ഇല്ലാതെ ലിവിങ് റിലേഷനിൽ ഉള്ളപ്പോൾ എനിക്ക് നിന്നിൽ ഒരു കുഞ്ഞ് വേണം, നീ ഗർഭവതി ആവൂ എന്ന് ഒരുത്തൻ പറയുമ്പോൾ, അതിന്റെ consequences ആലോചിക്കേണ്ടത് പെണ്ണ് തന്നെയാണ്. ഗർഭം എന്നത് പെണ്ണിനെ സംബന്ധിച്ച് ഒളിപ്പിക്കാൻ കഴിയാത്ത സംഗതി ആണെന്ന ബോധം ഉള്ളപ്പോൾ ഏത് പ്രണയത്തിന്റെ പേരിൽ ആയാലും അതിന് സമ്മതം മൂളിയത് പെണ്ണുങ്ങടെ വിവരക്കേട്. ഭൂമി ഉണ്ടായ കാലം മുതൽ അവിഹിതത്തിന്റെ വിത്ത് പേറേണ്ടി വന്നിട്ടുള്ളത്, അതിന്റെ പഴി കേൾക്കേണ്ടി വന്നിട്ടുള്ളത് പെണ്ണിന് മാത്രം. ആ ഒരു മൂള പോലും ഇല്ലാത്ത വ്യക്തി ആണോ ഈ മാധ്യമപ്രവർത്തക? പിന്നെ മറ്റൊന്ന് പ്രണയ വഞ്ചന, വിശ്വാസ വഞ്ചന ഇതെല്ലാം ഏറ്റുവാങ്ങി, ഒരു ട്രോമയിൽ കൂടി കടന്നു പോകുന്നുവെന്ന് പലരും പറഞ്ഞ വ്യക്തി ആണല്ലോ ഈ ഓഡിയോയിൽ കേട്ട സ്ത്രീ ശബ്ദം. അങ്ങനെയുള്ള അവസ്ഥയിൽ ഉള്ള ഒരാൾ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കില്ലേ ആ റിലേഷൻഷിപ്പ്. പക്ഷേ ഇവിടെ അത്‌ മാത്രം ലൈം ലൈറ്റിൽ എപ്പോഴും വരണം എന്ന് ആഗ്രഹിക്കുന്നത് എന്ത് തരം മൈൻഡ് സെറ്റ് ആണ്?

ഇത് ഒരുത്തനെയും വെളുപ്പിക്കാൻ ഉള്ള പോസ്റ്റ് ഒന്നും അല്ല. തെറ്റ് ചെയ്തവൻ വെള്ളം കുടിക്കണം, കുടിക്കട്ടെ ലിറ്റർ കണക്കിന്. പൊതു പ്രവർത്തനത്തെ കോഴി ഫാം ആക്കാൻ നടന്നതല്ലേ, അനുഭവിക്ക് . പിടിക്കപ്പെട്ട പുണ്യാളനെ, പിടിക്കപ്പെടാത്ത പുണ്യാളന്മാർ ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും ഒക്കെ തള്ളിപ്പറയുന്ന , ഉപദേശിക്കുന്ന കാഴ്ച്ചയാണ് എങ്ങും.പിന്നെ കമ്മികളുടെ ഈ ആഘോഷം കാണുമ്പോൾ ഒന്ന് ചുമ്മാതെ ഇരിയെടെയ് എന്നും പറഞ്ഞ് അകമേ പല്ലുറുമ്മുന്നുണ്ട് MLA കസാലയിൽ ഇരിക്കുന്ന മറ്റേ ഗ്ലൂ ഒട്ടിക്കൽ നടൻ. ആനവണ്ടി വകുപ്പ് മന്ത്രി നടനാണേൽ സ്വന്തം കവിളിൽ വീണ ഏതോ കെട്ടിയോന്റെ കൈ വീണ പാട് മെല്ലെ തടവുന്നുണ്ട്. ഒരു സോളാർ ഗർഭം ഉണ്ടാക്കിയ പുകിൽ അങ്ങേർക്കല്ലേ അറിയൂ.

അത്‌ മാത്രമോ തലയിൽ മുണ്ടിട്ട് ഓട്ട കണ്ണിട്ട് നോക്കുന്നുണ്ട് മൂന്നാറിലെ മൂവന്തിയിൽ മുത്താരമെന്ന് പാടിയ സയന്റിസ്റ്റും വീട്ടിൽ കയറ്റിയാൽ പ്രശ്നം എന്ന് സ്വപ്ന പറഞ്ഞ കടകം ചർച്ച് അണ്ണനും. എന്തായാലും ഈ ഒരു ബോംബ് കൊണ്ട് അമ്പലം വിഴുങ്ങി കമ്മികളെ ഒളിപ്പിക്കാം എന്ന് ആരും കരുതേണ്ട. ഒരു മഹാക്ഷേത്രത്തെ അപ്പാടെ കട്ട കമ്മി ടെറർ മോഷണപരമ്പര ഈ ഒരു അവിഹിത ഗർഭം വച്ച് വെട്ടി മൂടണ്ടാ എന്ന് ഗർഭം ഉണ്ടാക്കി ചതിച്ചവനെ നേരിടേണ്ടത് ഇടയ്ക്ക് ഇടയ്ക്ക് മുറിച്ച് മുറിച്ച് ഇടുന്ന വോയ്സ് ക്ലിപ്പ് കൊണ്ടല്ല, മറിച്ച് തല ഉയർത്തിപ്പിടിച്ച് തന്നെ ഈ അവസ്ഥയിൽ ആക്കിയവനെ കോടതി കയറ്റിയിട്ടാണ്. അതാണ് പെൺപോരാട്ടം. അല്ലാതെ വല്ലവരുടെയും ഇലക്ഷൻ ആയുധം ആക്കാൻ സ്വന്തം ആത്മാഭിമാനത്തേയും സ്വകാര്യതയെയും വിട്ടു കൊടുത്ത് കൊണ്ടല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (22 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (29 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (41 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (55 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (13 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (13 hours ago)

Malayali Vartha Recommends