പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....

പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പഠനയാത്രക്കെത്തിയ വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
അതേസമയം തൃശൂരിൽ മുള്ളൂർക്കര കോട്ടക്കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വടക്കാഞ്ചേരി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു.
മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ വാഴക്കോട് വളവിൽ കുറുപ്പം തൊട്ടിയിൽ അബ്ദുൾ റഹ്മാന്റെ മകനായ 17 വയസ്സുകാരൻ ഫഹദ് കൂട്ടുകാരുമായി കോട്ടക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപെട്ടുപോയത്.
"
https://www.facebook.com/Malayalivartha
























