പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി

ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം എങ്ങനെ പ്രതിയാകും എന്ന് തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ബോർഡിന് വീഴ്ച പറ്റിയതിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് പത്മകുമാർ. ബോർഡിലെ മറ്റ് അംഗങ്ങൾ അറിയാതെ താൻ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത് ചെമ്പ് പാളികൾ എന്ന തിരുത്തുകയാണ് ചെയ്തത്. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമ്മിച്ചത് എന്നതിനാലാണിത്. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമ്മിച്ചത് എന്നതിനാലാണിത്. തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാം. ജാമ്യ ഹർജിയിലാണ് പത്മകുമാറിന്റെ വാദം. ഹർജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും.
അതേ സമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളിയും കൊണ്ടു നടന്നാൽ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. ജനങ്ങൾക്ക് എല്ലാം അറിയാം. ശബരിമല വിഷയത്തിൽ ഉത്തരവാദിയാരാണോ അവരെ പുറത്ത് കൊണ്ടുവരണം. ആരായാലും പാർട്ടി സംരക്ഷിക്കില്ല. എസ്ഐടി അന്വേഷണത്തിന് പൂർണ പിന്തുണ ഉണ്ടാകുമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ ഉചിതമായ നടപടി എടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജയില്‍ കണ്ടാല്‍ വെപ്രാളപ്പെടുന്നവരല്ലെന്നും ജയിലില്‍ കിടന്നിട്ടാണ് തങ്ങളൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജയിലില്‍ പോയത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഈ മറുപടി.എ.പത്മകുമാറിനെതിരെ പാര്‍ട്ടി നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള എം.വി.ഗോവിന്ദന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ധൃതിപ്പെടേണ്ട, ഇന്നോ, നാളെയോ എടുക്കണമെന്നില്ല. ജയിലിലാണ് അയാള്‍ ഉള്ളത്. അയാളിപ്പോള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ ഒന്നുമില്ല. ജയിലില്‍ സംഘടനാപ്രവര്‍ത്തനം പറ്റില്ല. ജയിലില്‍ പോയാല്‍ ഉടനെ നടപടി എടുക്കുമെന്ന് ആരാണ് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ട്'. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കണമെന്ന് എങ്ങനെയാണ് ആവശ്യപ്പെടുകയെന്ന ചോദ്യത്തിന്, മാങ്കൂട്ടത്തിലിനെയും ഇതിനെയും താരതമ്യം ചെയ്യേണ്ടന്നും അത് രണ്ടും രണ്ടാണെന്നുമായിരുന്നു മറുപടി. പത്മകുമാര്‍ ജയിലിലാണെന്ന് ഇതോടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. 'ഞങ്ങളെല്ലാം ജയിലില്‍ കിടന്നവരാണ്. ജയിലെന്ന് കേട്ടാല്‍ വെപ്രാളപ്പെടുന്നവരല്ല. ജയിലില്‍ കിടന്നിട്ടാണ് ഞങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായത്'-എം.വി.ഗോവിന്ദന്‍ മറുപടി നല്‍കി.
ശബരിമല സ്വർണക്കൊള്ളക്കേസിൽ 2019-ലെ ദേവസ്വം ബോർഡംഗങ്ങളായ കെ.പി. ശങ്കർദാസിനെയും എൻ. വിജയകുമാറിനെയും ഉന്നംവെച്ച് റിമാൻഡിലുള്ള മുൻ പ്രസിഡന്റ് എ. പത്മകുമാർ. ആരോപിക്കുന്ന കുറ്റങ്ങളിൽ ബോർഡിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന വാദമാണ് കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പത്മകുമാർ ഉയർത്തുന്നത്.
ശ്രീകോവിൽ കട്ടിളയിലെ സ്വർണപ്പാളികളിലെ സ്വർണം തട്ടിയ കേസിൽ 2019-ലെ ദേവസ്വം ബോർഡ് എട്ടാം പ്രതിയാണ്. ബോർഡ് തീരുമാനപ്രകാരമാണ് എല്ലാകാര്യങ്ങളും നടന്നതെന്നിരിക്കെ കൂട്ടുത്തരവാദിത്വത്തിൽനിന്ന് അംഗങ്ങൾക്കും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന നിലപാടാണ് ജാമ്യാപേക്ഷയിലൂടെ പത്മകുമാർ മുന്നോട്ടുവെക്കുന്നത്. ശങ്കർദാസിന്റെയും വിജയകുമാറിന്റെയും മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടുണ്ടെങ്കിലും വിശദമായ ചോദ്യംചെയ്യൽ ഉണ്ടായിട്ടില്ല.
ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസുവും ഉദ്യോഗസ്ഥരായ മുരാരി ബാബു, ഡി. സുധീഷ് കുമാർ എന്നിവരും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടാണ് ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്കു വന്നിരുന്നത്. കട്ടിള പൊതിഞ്ഞ സ്വർണപ്പാളി എന്നല്ല, പിച്ചളപ്പാളി എന്നാണ് ഈ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതിലെ പിച്ചള, പത്മകുമാർ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്ന് എഴുതിച്ചേർത്തു.
എന്നാൽ, ഇതിലൊന്നും പങ്കില്ലെന്നാണ് ശങ്കർദാസും വിജയകുമാറും പ്രത്യേക അന്വേഷണസംഘത്തിനോട് വ്യക്തമാക്കിയത്. അതേസമയം, രണ്ടുപേരും ബോർഡ് തീരുമാനത്തിൽ വിയോജിപ്പുണ്ടെന്ന് രേഖാമൂലം അറിയിച്ചിട്ടില്ലാത്തതിനാൽ ക്രമവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് അറിഞ്ഞില്ലെന്ന വാദത്തിന് സാധുത കുറയും. എതിർക്കാതിരുന്നത് ക്രമക്കേടിന് കൂട്ടുനിന്നതിന് തുല്യമായിമാറും.
https://www.facebook.com/Malayalivartha
























