അന്തരിച്ച കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്

ശനിയാഴ്ച രാത്രി അന്തരിച്ച കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന് അത്തോളി കുനിയിൽ കടവ് ജുമ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മൃതദേഹം നാളെ രാവിലെ വരെ മേയ്ത്ര ആശുപത്രിയിൽ സൂക്ഷിക്കും.
തുടർന്ന് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ച കഴിഞ്ഞ് തലക്കുളത്തൂരിലും പൊതുദർശനമുണ്ടാകും. തലക്കുളത്തൂരിലെ വീട്ടിലേക്കും കൊണ്ടുപോകും. നിര്യാണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
അതേസമയം ജമീല എം.എൽ.എ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് കാനത്തിൽ ജമീല നിയമസഭയിലേക്കെത്തുന്നത്. ഈയടുത്ത കാലത്ത് രോഗബാധയെ തുടർന്ന് പൊതുപ്രവർത്തന മേഖലയിൽ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു.
1995 ൽ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചുവന്നതോടെയാണ് കാനത്തിൽ ജമീലയുടെ ജൈത്രയാത്ര തുടങ്ങുന്നത്. കുറ്റ്യാടി പോലുള്ള ഒരു ഗ്രാമീണ മേഖലയിൽ ജനിച്ച കാനത്തിൽ വിവാഹിതയായി എത്തിയത് തലക്കുളത്തൂരാണ്. അവിടെ ഒരു വീട്ടമ്മയായി കഴിഞ്ഞിരുന്ന ജമീല 1995 ലാണ് തലക്കുളത്തൂർ പഞ്ചായത്തിലേക്ക് മത്സരിക്കുകയും പഞ്ചായത്ത് പ്രസിഡൻറായി സജീവ രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha






















