Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

എല്ലാം അമേരിക്ക നിശ്ചയിക്കും.... അന്തിമ കരാറിലേക്ക് ഒരുപടി കൂടി, ലോകം ഉറ്റുനോക്കുന്ന മൂന്നാം വട്ട അമേരിക്ക-ഇറാൻ ചർച്ചയ്ക്ക് തിയ്യതിയായി; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി

23 FEBRUARY 2026 10:39 AM IST
മലയാളി വാര്‍ത്ത

മിഡില്‍ ഈസ്റ്റില്‍ പടയൊരുക്കം നടക്കുന്നതിനിടെ ഇറാൻ - അമേരിക്ക ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി. അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ജനീവയിൽ തന്നെയാണ് ചർച്ച നടക്കുക. ചർച്ച നടന്നേക്കുമെന്ന് ആദ്യം പറഞ്ഞത് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയാണ്. നയതന്ത്ര പരിഹാരം സാധ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് മൂന്നാം തവണയാണ് അമേരിക്കയും ഇറാനും ചർച്ച നടത്തുന്നത്. ഒരു ഭാഗത്ത് ചർച്ചയും മറുഭാഗത്ത് പടയൊരുക്കവും നടക്കുമ്പോൾ മൂന്നാം വട്ട ചർച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്.

രണ്ടാം വട്ട ചർച്ചയിൽ കരാറിന്‍റെ പൊതു തത്വങ്ങളിൽ ധാരണയായിരുന്നു. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്നുള്ള ചർച്ചക്ക് ശേഷമായിരിക്കും അന്തിമ കരാറിലേക്ക് പോവുക. ഇറാന്‍റെ ബാലിസ്റ്റിക് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കരാറിന്‍റെ ഭാഗമാകുമോയെന്നാണ് അറിയാനുള്ളത്. ജനീവയിൽ ഒമാൻ്റെ മധ്യസ്ഥതയിൽ ആണ് ചർച്ചകൾ നടന്നത്. ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്നും എന്നാൽ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയാറല്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെടുന്നത് ഇറാന് ആണവ സംവിധാനമേ പാടില്ല എന്നാണ്.

അന്തിമ കരാറിൽ എന്താകും ഉണ്ടാവുക എന്നതിൽ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഒരു വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെയ്ക്കാൻ ഇറാൻ തയ്യാറായേക്കുമെന്നും അതിനിടയിൽ ഒരു കണ്‍സോർഷ്യം രൂപീകരിച്ച് അതിന്‍റെ മേൽനോട്ടത്തിൽ വീണ്ടും യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് നീങ്ങിയേക്കും എന്നുമാണ് ഒരു അഭ്യൂഹം. നിലവിലുള്ള യുറേനിയം ശേഖരം ആണവോർജ ഏജൻസിയുടെ കസ്റ്റഡിയിലേക്ക് കൈമാറണം എന്നാണ് അമേരിക്കയുടെ മറ്റൊരു ആവശ്യം. എന്നാൽ ഇതിലൊന്നും സ്ഥിരീകരണം വന്നിട്ടില്ല.

ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിൽ ചർച്ചകൾ നീണ്ടുപോകാൻ മറ്റൊരു കാരണം. ഇക്കാര്യത്തിലടക്കം ധാരണയിൽ എത്താൻ കഴിയുമോ എന്നാണ് അറിയാനുള്ളത്. യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരമായി എണ്ണ വ്യാപാരത്തിലടക്കം ഇളവുകൾ നൽകിക്കൊണ്ടുള്ള നിലപാടിലേക്ക് ഇരുപക്ഷവും എത്തിയേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഈ കൂടിക്കാഴ്ചയെ ലോകം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. വ്യാഴാഴ്ചത്തെ ചർച്ചയ്ക്ക് ശേഷം മാത്രമേ നയതന്ത്ര പരിഹാരമോ അതോ യുദ്ധമോ എന്ന് വ്യക്തമാവുകയുളളൂ.

യുഎസ് ബ്രസീലിന് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അടുത്ത മാസം നടക്കുന്ന നിർണായക കൂടിക്കാഴ്ചയിൽ എന്തു നിലപാടെടുക്കും എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ബ്രസീൽ പ്രസിഡന്‍റ് ലുല ദ സിൽവ നൽകിയത്. രണ്ട് 80 വയസ്സുകാർ തമ്മിൽ എന്തിന് വഴക്കിടണം എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ലുലയ്ക്ക് ഇപ്പോൾ 80 വയസ്സാണ്, ട്രംപിന് ഈ ജൂണിൽ 80 തികയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ലുല ദ സിൽവയെ ഉദ്ധരിച്ച് ഇന്ത്യാടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കയുമായി വ്യാപാര യുദ്ധത്തിന് താൻ ആഗ്രഹിക്കുന്നില്ലെന്ന് ലുല വ്യക്തമാക്കി- "രണ്ട് 80-കാർ തമ്മിൽ വഴക്കിടേണ്ട കാര്യമില്ല. എല്ലാ തലത്തിലും മാതൃകയാകേണ്ടവരാണ് നമ്മൾ. യുദ്ധം വേണ്ടെന്ന നിലപാടിലാണ് ഞാൻ. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നു"- എന്നാണ് ലുലയുടെ മറുപടി.

മുൻ ബ്രസീലിയൻ പ്രസിഡന്റ് ബോൽസനാരോയ്ക്ക് എതിരെയുള്ള അട്ടിമറി കേസിലെ വിചാരണയെ തുടർന്നാണ് ട്രംപ് ബ്രസീലിന് മേൽ 50 ശതമാനം തീരുവ ചുമത്തിയത്. തുടർന്ന് ലുലയും ട്രംപും തമ്മിൽ പല തവണ വാക്കുകളിലൂടെ ഏറ്റുമുട്ടി. ബ്രസീലിന്‍റെ പരമാധികാരത്തെ ബാധിക്കുന്ന ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് ലുല വ്യക്തമാക്കി. മാർച്ചിലാണ് ട്രംപും ലുലയും തമ്മിലുള്ള കൂടിക്കാഴ്ച. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, അപൂർവ്വ ധാതുക്കൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപുമായുള്ള ചർച്ചകൾക്ക് ശേഷം എല്ലാം രേഖാമൂലം എഴുതി വാങ്ങുമെന്നും ലുല പറഞ്ഞു.

പൊതുവേദികളിൽ ട്രംപ് ടിവി ഷോയിലെന്നപോലെ നാടകീയമായി പെരുമാറുന്നു എന്നാണ് ലുലയുടെ നിരീക്ഷണം. എന്നാൽ നേരിട്ടുള്ള കൂടിക്കാഴ്ചകളിൽ അദ്ദേഹം വളരെ ശാന്തനാണെന്നും ലുല നിരീക്ഷിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബുഷ്, ഒബാമ, ബൈഡൻ എന്നിവരുമായി തനിക്ക് നല്ല ബന്ധമായിരുന്നുവെന്നും 200 വർഷം പഴക്കമുള്ള യുഎസ്-ബ്രസീൽ ബന്ധം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിധി നിരാശാജനകമെന്നും ബദൽ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകൾ പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. താരിഫിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കെതിരെയും അമേരിക്കൻ പ്രസിഡന്‍റ് രൂക്ഷ വിമർശനം ഉന്നയിച്ചു. ജഡ്ജിമാർ ഭരണഘടനയോട് അനുസരണയില്ലാത്തവരും, രാഷ്ട്രീയ കളിപ്പാവകളും, ദേശസ്‌നേഹമില്ലാത്തവരുമെന്നും ട്രംപ് വിമർശിച്ചു. ചില വിദേശ താല്പര്യങ്ങൾ അവരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും ഗുരുതര ആരോപണം. തീരുവകൾ ചുമത്താൻ തനിക്ക് പരമാധികാരമെന്നും ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ, അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് മേലുല്ള താരിഫ് 18 ശതമാനമായി. കോടതി വിധിക്ക് പിന്നാലെയാണ് പ്രഖ്യാപനം.

വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാ​ഗമായി ട്രംപ് ചുമത്തിയ താരിഫുകളാണ് യുഎസ് സുപ്രീംകോടതി റദ്ദാക്കിയത്. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു. യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.

ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തിൽ ലോക നേതാക്കളെ പ്രശംസിച്ചും വാനോളം പുകഴ്ത്തിയും ഡോണൾഡ് ട്രംപ്. നേതാക്കളോടെല്ലാം ഏറ്റവും സൗഹൃദപരമായ രീതിയിലായിരുന്നു ട്രംപിന്റെ പെരുമാറ്റം. ഗാസയുടെ പുനർനിർമാണത്തിനായി സെപ്റ്റംബറിൽ ആണ് ട്രംപ് ബോർഡ് ഓഫ് പീസ് രൂപീകരിച്ചത്. ഭാവിയിൽ ആഗോള തലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കാണാനുമുള്ള വേദിയാക്കി മാറ്റും. പീസ് ബോർഡ് ഐക്യരാഷ്ട്രസഭയെക്കാൾ പ്രധാനപ്പെട്ട വേദിയായി മാറുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ ചില പ്രധാന യുഎസ് സഖ്യകക്ഷികൾ യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.

യോഗത്തിൽ പങ്കെടുത്ത നേതാക്കളെ ഒരോരുത്തരായി ട്രംപ് വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയാണ് പരിചയപ്പെടുത്തിയത്. പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെനയെ യങ് ഹാൻഡ്സം ഗയ് എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെ സുന്ദരന്മാരായ യുവാക്കളെ ഇഷ്ടമല്ലെന്നും യുവതികളോടാണ് തനിക്ക് താൽപര്യമെന്നും ട്രംപ് തമാശ രൂപേണ പറഞ്ഞു. ഇന്തൊനേഷ്യൻ പ്രസിഡന്റിന്റെ മുഖം ഒരു ഗൌരവക്കാരന്റേതാണെന്നും ട്രംപ് തമാശയായി പറഞ്ഞു. ത്ന്റെ പ്രസംഗത്തിനിടെ ബ്യൂട്ടിഫുൾ എന്ന വാക്ക് ട്രംപ് 14 തവണയാണ് ഉപയോഗിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഉൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നു.

ചില രാജ്യങ്ങളെ താരിഫ് ഭീഷണിയിലൂടെ താൻ തനിക്കിഷ്ടമുള്ള തീരുമാനങ്ങളിലേക്ക് നയിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഇതുവഴി അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ അവകാശവാദം ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (7 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (7 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (7 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (7 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (7 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (7 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (7 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (8 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (9 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (11 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (12 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (13 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (14 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (14 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (14 hours ago)

Malayali Vartha Recommends