Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..

10 APRIL 2026 03:37 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും വന്നിട്ടുള്ള റിപ്പോർട്ടുകൾ ആണ് പല ഇറാനിയൻ ഉന്നതരുടെ മക്കളും പല വിദേശ രാജ്യങ്ങളിൽ പോയി ആർഭാടത്തിൽ ജീവിച്ചു രസിക്കുന്നത് . സ്വന്തം രാജ്യം യുദ്ധം ചെയ്യുകയാണെങ്കിലും അവരെ അതൊന്നും ബാധിക്കാറേയില്ല . ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും ആഡംബരത്തിന്റെ നെറുകയിൽ യുഎസിൽ താമസിച്ചിരുന്ന ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ഹമീദ് സുലൈമാനി അഫ്ഷറും (47) മകൾ സരിനസാദത്ത് ഹുസൈനിയും (25) ആണ് വാർത്തകളിൽ നിറയുന്നത്.

അന്തരിച്ച ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ സഹോദരപുത്രിയാണ് ഹമീദ് സുലൈമാനി അഫ്ഷർ.ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത് ഇരുവരും ആഘോഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചിരുന്നു. പിന്നാലെ മാർക്കോ റൂബിയോയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഗ്രീൻ കാർഡ് സർക്കാർ റദ്ദാക്കി. തുടർന്ന് ലൊസാഞ്ചലസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ ഇരുവരും കസ്റ്റഡിയിലെടുത്തു.

 

നിലവിൽ ഹമീദ് സുലൈമാനി അഫ്ഷറിനെയും മകൾ സരിനസാദത്ത് ഹുസൈനിയെയും നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും ആഡംബര പാർട്ടികളുമെല്ലാം നിറഞ്ഞതായിരുന്നു ഇരുവരുടെയും യുഎസിലെ ജീവിതം. ഇതിന്റെ ചിത്രങ്ങൾ പതിവായി സമൂഹമാധ്യമത്തിലും പങ്കുവയ്ക്കുമായിരുന്നു. 2015 ജൂണിൽ ടൂറിസ്റ്റ് വീസയിലാണ് ഹമീദ് സുലൈമാനി അഫ്ഷർ യുഎസിലെത്തിയത്. വ്യത്യസ്തമായ സ്വർണ്ണാഭരണങ്ങൾ ധരിച്ച ചിത്രങ്ങളും ഹെലികോപ്റ്ററുകളിൽ വിശ്രമിക്കുന്ന ചിത്രങ്ങളും പതിവായി ഹമീദ് പങ്കുവയ്ക്കുമായിരുന്നു.

സ്റ്റുഡന്റ് വീസയിലാണ് മകൾ യുഎസിലെത്തിയത്.ബിക്കീനി ധരിച്ച് കുളത്തിനരികിലെ ലോഞ്ചിൽ വിശ്രമിക്കുന്ന സരിനസാദത്ത് ഹുസൈനിയുടെ സമൂഹമാധ്യമത്തിലെ ചിത്രങ്ങൾ വൻ വിവാദമായി മാറിയിരുന്നു.സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കടുത്ത നിബന്ധനകളുള്ള ഇറാനിലെ നയത്തിന് വിരുദ്ധമാണ് അന്തരിച്ച ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ ബന്ധുവിന്റെ പ്രവർത്തനമെന്നായിരുന്നു വിവാദത്തിന് കാരണം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (20 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (40 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (58 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends