ഹിപ്ഹോപ്പ് സംഗീതശാഖയുടെ തുടക്കക്കാരിൽ ഒരാളായ ആഫ്രിക്ക ബംബാതാ അന്തരിച്ചു...

ഹിപ്ഹോപ്പ് സംഗീതശാഖയുടെ തുടക്കക്കാരിൽ ഒരാളായ ആഫ്രിക്ക ബംബാതാ (68) പ്രോസ്റ്റേറ്റ് അർബുദബാധയെത്തുടർന്ന് അന്തരിച്ചു. 1982-ൽ ‘പ്ലാനെറ്റ് റോക്ക്’ എന്ന ആൽബത്തിലൂടെയാണ് ബംബാതാ ആഗോളശ്രദ്ധനേടിയത്. ബംബാതായ്ക്ക് ‘ഹിപ്ഹോപ്പിന്റെ തലതൊട്ടപ്പൻ’ എന്നു പേരുണ്ട്. രാഷ്ട്രീയംപറയുന്ന, ചടുലതാളവുമുള്ള ഹിപ്‌പോപ്പിനെക്കുറിച്ച് ആഗോളതലത്തിൽ അവബോധമേകുന്ന യൂണിവേഴ്സൽ സുലു നേഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനാണ്.
ബംബാതായുടെ ചെറുപ്പകാലത്ത് സാമ്പത്തിക അവഗണനയുടെ ദുരന്തമനുഭവിക്കുകയായിരുന്നു ന്യൂയോർക്ക് നഗരപരിസരം. ജമൈക്കൻ-ബാർബീഡിയൻ പാരമ്പര്യമുള്ള ബംബാതായുടേതും ഇത്തരമൊരു കുടുംബ പശ്ചാത്തലമായിരുന്നു.
പക്ഷേ, നന്നേ ചെറുപ്പത്തിലേ അമ്മയുടെ പക്കലുള്ള വിനൈൽ റെക്കോഡ് ശേഖരം അദ്ദേഹത്തിൽ സംഗീതം നിറച്ചു. പഴയഗാനങ്ങൾ തൻറേതായ പരിഷ്കാരങ്ങളോടെ വീട്ടുപരിസരങ്ങളിലെ കൂട്ടായ്മകളിൽ ആലപിച്ച് 1970-കളിൽ അദ്ദേഹം സംഗീതലോകത്തേക്കുവന്നു. ഹിപ്‌ഹോപ്പിന്റെ പിതാവെന്നു വിളിക്കപ്പെടുന്ന കൂൾ ഹെർക്കിന്റെ സൃഷ്ടികൾ അദ്ദേഹത്തെ പ്രചോദിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























