കോഴിക്കോട് ലോറിക്കും പിക്കപ്പ് വാനിനുമിടയിൽപ്പെട്ട് ഒരു മരണം...

കോഴിക്കോട് എകരൂർ എംഎം പറമ്പ് തെച്ചിയിൽ ലോറിക്കും പിക്കപ്പ് വാനിനുമിടയിൽപ്പെട്ട് ഒരു മരണം. വയനാട് വാകേരി കൃഷ്ണഗിരി നെല്ലിക്കണ്ടം ഉന്നതിയിലെ വെള്ളി (66) ആണ് മരിച്ചത്. വെള്ളി പുലർച്ചെയാണ് അപകടം സംഭവിച്ചത്.
ലോറി പിക്കപ്പ് വാൻ കെട്ടി പുറത്തേക്ക് വലിക്കുമ്പോൾ വാഹനങ്ങൾ ഒഴിഞ്ഞുപോകുകയായിരുന്നു. ഇതിനിടയിൽപ്പെട്ടാണ് മരിച്ചത്. ബാലുശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ: ശാന്ത. മക്കൾ: ബൈജു, ശ്രീധരൻ, ബിജു.
"
https://www.facebook.com/Malayalivartha
























