നവകേരള യാത്രക്കിടെ ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു

ആലപ്പുഴയിലെ നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്‌സ് നേതാക്കളെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘത്തെയാണ് രൂപീകരിച്ചത്. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉഖജയുടെ നിര്‍ദ്ദേശം.
2023ല്‍ നടന്ന നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച ആലപ്പുഴയിലെ നിയുക്ത എംഎല്‍എയായ എ ഡി തോമസ് അടക്കമുള്ള പ്രതിഷേധക്കാരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദ്ദിച്ചത് വിവാദമായിരുന്നു. 2023 ഡിസംബര്‍ 15ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംങ്ഷനില്‍ വെച്ചായിരുന്നു ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞ് വെച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്നായിരുന്നു ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടികള്‍ വൈകിയതിനെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റവര്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് പ്രകാരം ഗണ്‍മാന്‍മാര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
എന്നാല്‍ സംഭവത്തില്‍ അനില്‍ കുമാറും സന്ദീപും കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിക്കാനായിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് ശ്രമിച്ചത്. കേസിന്റെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാതെയാണ് ക്രൈം ബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha





















