Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വിഡിഎസ് മന്ത്രിസഭയില്‍ വകുപ്പ് വിഭജനം പ്രതിസന്ധിയില്‍

19 MAY 2026 04:53 PM IST
മലയാളി വാര്‍ത്ത

സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുതിയ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഉന്നതവിദ്യാഭ്യാസം, ഫിഷറീസ്, കൃഷി വകുപ്പുകളെ ചൊല്ലി ഘടകകക്ഷിയായ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന കടുത്ത തര്‍ക്കങ്ങളാണ് വിജ്ഞാപനം നീളാന്‍ കാരണമെന്നാണ് സൂചന.

ഫിഷറീസ് ലീഗിന് നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഫിഷറീസ് വകുപ്പ് തന്നാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടു നല്‍കൂ എന്ന നിലപാടിലാണ് ലീഗ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി.എം ജോണിന് നല്‍കാനായിരുന്നു കോണ്‍ഗ്രസില്‍ തീരുമാനം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസില്‍ നേരത്തെ കൈവശം വച്ചിരുന്ന ഫിഷറീസ് വകുപ്പ് വേണം എന്ന നിലപാടിലാണ് ലീഗ്. ടി. സിദ്ദിഖിന് കൃഷി വകുപ്പാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സിദ്ദിഖിന് ഈ വകുപ്പില്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വകുപ്പ് വിഭജനത്തില്‍ തര്‍ക്കങ്ങള്‍ നീളുങ്ങുകയാണ്.

വകുപ്പ് വിഭജനത്തിലെ ഈ അനിശ്ചിതത്വത്തിന് പുറമേ, വരാനിരിക്കുന്ന പുതുക്കിയ ബജറ്റില്‍ പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങള്‍ക്കും ഗ്യാരന്റികള്‍ക്കും ആവശ്യമായ അധികപ്പണം കണ്ടെത്തുക എന്നതും പുതിയ മുഖ്യമന്ത്രിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. വകുപ്പ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികളില്‍ രണ്ടെണ്ണം നടപ്പാക്കുമെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കും. സ്‌കൂള്‍ പാചക തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, പ്രീെ്രെപമറി സ്‌കൂള്‍ ജീവനക്കാര്‍ എന്നിവരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവ് വരുത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി വി.ശിവന്‍കുട്ടി  (14 minutes ago)

സോനയെക്കൊണ്ട് പെട്രോൾ വാങ്ങിപ്പിച്ചു കുടുക്കി?! ആ 3 മണിക്കൂർ കാറിനുള്ളിൽ നടന്നത്...!  (40 minutes ago)

ഇറാനെതിരായ ആക്രമണം തല്‍ക്കാലം മാറ്റിവെച്ചതായി ട്രംപ്  (41 minutes ago)

വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള എ. ഐ കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്  (45 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരമൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭത്തിലേക്ക് താല്പര്യപത്രം ക്ഷണിക്കുന്നു...  (51 minutes ago)

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വിഡിഎസ് മന്ത്രിസഭയില്‍ വകുപ്പ് വിഭജനം പ്രതിസന്ധിയില്‍  (55 minutes ago)

വന്ദേമാതര വിവാദം: കോൺഗ്രസ്-ലീഗ് ന്യായങ്ങൾ പരിതാപകരം; ഗാന്ധിയൻ നിലപാടുകളെ വെല്ലുവിളിക്കുന്നതെന്ന് ഡിവൈഎഫ്ഐ...  (58 minutes ago)

നവകേരള യാത്രക്കിടെ ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു  (1 hour ago)

സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...  (1 hour ago)

'സതീശൻ മുഖ്യമന്ത്രിയാകും' എന്ന് പ്രവചിച്ച ആ കൊച്ചുമിടുക്കൻ ഇതാ! അച്ഛന്റെ തോളിലിരുന്ന് ത്രിവർണ്ണ പതാക വീശി സത്യപ്രതിജ്ഞാ വേദിയിലെത്തിയ ഐദിൻ ലുവാൻ...  (1 hour ago)

പിണറായിയെ വലിച്ചുകീറി രാഹുൽ മാങ്കൂട്ടത്തിൽ! വിജയൻ സേന തീർന്നു...  (1 hour ago)

വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ വേദിയിലിട്ട് റിനിയെ കൂവി വിറപ്പിച്ച് അണികൾ..! പദവികളില്ലെങ്കിലും രാഹുലിനെ നെഞ്ചിലേറ്റി ജനസാഗരം.!  (1 hour ago)

WEST BENGAL ഞെട്ടിച്ച് സുവേന്ദു അധികാരി  (2 hours ago)

കല്യാണത്തലേന്ന് ഷബിനെ ഭീഷണിപ്പെടുത്തിയതാര്?! ചക്കരക്കൽ പോലീസ് പൂട്ടാൻ പോകുന്ന ആ വില്ലൻ...  (2 hours ago)

സീറ്റിലെ നീലപ്പാടുകൾ, കന്നാസിലെ പെട്രോൾ! ഗർഭിണിയായ സോനയോട് ഭർത്താവ് ചെയ്ത ക്രൂരതകൾ പുറത്ത്...  (2 hours ago)

Malayali Vartha Recommends