Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

രതീഷ് വേഗ - ജയസൂര്യ കോമ്പിനേഷൻ; ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

18 MAY 2026 05:01 PM IST
മലയാളി വാര്‍ത്ത

എൻ . ഐ. എ ( നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് 18 തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്നു.

ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും, പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. നിർമ്മാതാവ് ജോബി ജോർജ് നടത്തിൽ, സംവിധായകൻ രതീഷ് വേഗ, ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു.

രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സുരക്ഷാഭടന്മാരുടെ നിശബ്ദമായ പോരാട്ടത്തിൻ്റേയും അവരുടെ ശക്തിയെ പ്രതിഫലിപ്പിക്കുവാനുമാണ് ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കി. വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന പാൻ ഇൻഡ്യൻ ചിത്രമാണ് ഓപ്പറേഷൻ ത്രാൾ.

ലോക മനസാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും തുടർഅള്ള രഹസ്യ ന്വേഷണങ്ങളിലൂടെയുമാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. ജമ്മു കാശ്‌മീരിലെ ത്രാളിൽ ഇൻഡ്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലും ഈ ചിത്രത്തിൻ്റെ പ്രമേയത്തിലെ കാതലായ വിഭാഗമാണ്. ഈ വിഷയങ്ങൾ പ്രധാന പശ്ചാത്തലമാകുന്നതിലൂടെ ഇന്ന് ഇന്ത്യയിലാകമാനം ഓപ്പറേഷൻ ത്രാൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നു.

നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (N.I.A) ഉദ്യോഗസ്ഥൻ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ് .
ഓപ്പറേഷൻ ത്രാൻ എൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ചിത്രമാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ ചിത്രത്തിൽ ഹൈ+ ഒക്ടേൻ ആക്ഷൻ രംഗങ്ങൾ അടങ്ങിയിട്ടുണ്ട്.

ചിത്രത്തിൻ്റെ ക്യാൻവാസ് വളരെ വലുതാണ്. അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്നതായി ജയസൂര്യ പറഞ്ഞു. ജയസൂര്യക്ക് പുറമേ സായ്കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, അക്ഷയ് രാധാകൃഷ്ണൻ, ജോസ് ബിൻ പോൾ, ജോയൽ, സിറാജുദ്ദീൻ, തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ തരുൺ ആരോര, റിഥികാസിങ്, വിനയറായ്, അമൈരാ ദാസ് തർ, മുരളി ശർമ്മാ, എന്നിവരും പ്രധാന താരങ്ങളാണ്.

ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. ഛായാഗ്രഹണം- നജോസ്, എഡിറ്റിംഗ് - ഷഫീഖ് വി.ബി, പ്രൊഡക്‌ഷൻ ഡിസൈനർ- സജീഷ് താമരശ്ശേരി, കലാസംവിധാനം - സുനീഷ് സോദരൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്‌റ്റ്യും ഡിസൈൻ - സമീരാ സനീഷ്, സരിതാ ജയസൂര്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ് കൃഷ്‌ണ, കോ പ്രൊഡ്യൂസർ - സുനി മോൾ ജോബി, നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ,

സൗണ്ട് മിക്‌സിംഗ് എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -നജീർ നസീം, പ്രൊഡക്ഷൻ മാനേജേർസ് - അരുൺ കണ്ണൂർ, ജിത്തു ഇരിങ്ങാലക്കുട, കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പബ്ലിക്‌ റിലേഷൻസ് & വാഴൂർ ജോസ് , & ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.

പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാഷ്മീർ , കുളു മൊണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെ ഈ ചിത്രം പൂർത്തിയാകും എന്ന് വാഴൂർ ജോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends