ഇറാനെതിരായ ആക്രമണം തല്‍ക്കാലം മാറ്റിവെച്ചതായി ട്രംപ്

ഇറാനെതിരായ ആക്രമണം തല്‍ക്കാലം മാറ്റിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗള്‍ഫ് രാജ്യങ്ങളുടെ കര്‍ശനമായ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ കാര്യം അറിയിച്ചത്.
അമേരിക്കക്ക് സ്വീകാര്യമായ രീതിയിലുള്ള ഒരു സമാധാന കരാര്‍ സാധ്യമാക്കിയില്ലെങ്കില്‍ ഇന്ന് തന്നെ ഇറാനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഈ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ട്രംപിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വീകാര്യമായ ഒരു സമാധാന കരാര്‍ ഉണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















