Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരമൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭത്തിലേക്ക് താല്പര്യപത്രം ക്ഷണിക്കുന്നു...

19 MAY 2026 04:57 PM IST
മലയാളി വാര്‍ത്ത

ആഗോള വിപണി സാധ്യതയുള്ള ഉത്പന്നങ്ങളും വരുമാനവുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ബിസിനസ് അവസരങ്ങളൊരുക്കുന്ന 'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം). നവീന ആശയങ്ങളേയും പുതുതലമുറ സംരംഭകരെയും പിന്തുണയ്ക്കുന്ന കെഎസ്‌യുഎമ്മിന്‍റെ പുതുസംരംഭത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ താല്പര്യപത്രം സമര്‍പ്പിക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലങ്ങളിലേക്ക് വ്യാപിക്കുന്ന വ്യാവസായിക പങ്കാളിത്തങ്ങള്‍ക്ക് അവസരമൊരുക്കുക, പുത്തന്‍ വിപണിയിലേക്കുള്ള പ്രവേശനം സാധ്യമാക്കുക, ബിസിനസ് മേഖലയിലെ വെല്ലുവിളികള്‍ക്കുള്ള നൂതന പരിഹാരങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ഉപയോഗിക്കുക എന്നിവയിലൂടെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഈ സംരംഭത്തിലൂടെ കെഎസ്‌യുഎം ലക്ഷ്യമിടുന്നു.

സ്റ്റാര്‍ട്ടപ്പുകളും ബിസിനസ് ദാതാക്കളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വളര്‍ച്ച സാധ്യമാക്കാനുള്ള ശ്രമമാണ് ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഇതിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്‍റര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പിന്തുണ കെഎസ്‌യുഎം ലഭ്യമാക്കും. സംരംഭകമികവുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നതിലൂടെ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ഭാവി സാധ്യതയുള്ള കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭം ലക്ഷ്യമിടുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതുവിപണി കണ്ടെത്താനും പ്രൊഫഷണല്‍ നെറ്റ് വര്‍ക്കുകള്‍ വികസിപ്പിക്കാനും കോര്‍പ്പറേറ്റ് സഹകരണത്തിലൂടെ ബിസിനസ്സ് വളര്‍ച്ച ത്വരിതപ്പെടുത്താനും ഇതിലൂടെ സാധിക്കും. ആഗോള വിപണിയിലേക്ക് ചുവടുവെക്കുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തമായ ബിസിനസ് അവസരങ്ങളാണുള്ളത്. കേരളം രൂപീകരിച്ച സ്റ്റാര്‍ട്ടപ്പ് നയത്തിന്‍റെ ഭാഗമായാണ് ഇത്തരം നൂതന സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നാളിതുവരെ 20 കോടിയോളം രൂപയുടെ ബിസിനസ് നേടിക്കൊടുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സാധിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലെ സ്റ്റാര്‍ട്ടപ്പ് -നിക്ഷേപക നെറ്റ് വര്‍ക്കിംഗ് പരിപാടിയിലൂടെയും വന്‍ ബിസിനസ് അവസരമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുറന്നു കിട്ടിയത്.

പ്രാദേശിക വിപണിയ്ക്ക് പുറമെ അന്താരാഷ്ട്ര ഉപഭോക്താക്കളിലേക്ക് എത്തുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസിന്‍റെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളും ഉപഭോക്തൃ ആവശ്യങ്ങളും മനസ്സിലാക്കുന്നതിലൂടെ ഉത്പന്നങ്ങളിലും സേവനങ്ങളിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിക്കും. കെഎസ്‌യുഎം പിന്തുണയും ഡിജിറ്റല്‍ വളര്‍ച്ചയും ഉപയോഗപ്പെടുത്തി ആഗോളതലത്തില്‍ സാന്നിധ്യമറിയിക്കാന്‍ സംരംഭകര്‍ക്ക് ഇത് വഴിയൊരുക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ), മറൈന്‍ റോബോട്ടിക്സ്, ഹെല്‍ത്ത് കെയര്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അന്താരാഷ്ട്ര നിക്ഷേപകരെയും ഉപഭോക്താക്കളെയും കണ്ടെത്താന്‍ 'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭത്തിലൂടെ സാധിക്കും.

വിദേശ രാജ്യങ്ങളിലെ എക്സിബിഷനുകള്‍, ബിസിനസ്സ് മീറ്റുകള്‍, ഗ്ലോബല്‍ എക്സ്പോഷര്‍ ട്രിപ്പുകള്‍ തുടങ്ങിയവയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പങ്കാളികളെ കണ്ടെത്താന്‍ കെഎസ്‌യുഎം വഴിയൊരുക്കും. ആഗോള കോര്‍പ്പറേറ്റ് ഭീമന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇന്നൊവേഷന്‍ പ്രോഗ്രാമുകളില്‍ ഭാഗമാകാനും കേരളത്തിലെ സംരംഭങ്ങള്‍ക്ക് അവസരം ലഭിക്കും.

മികച്ച ഉത്പന്നങ്ങളും വരുമാനവുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് താല്പര്യപത്രം സമര്‍പ്പിക്കാം.

അപേക്ഷിക്കാനുള്ള മെയില്‍ ഐഡി: https://ksum.in/buisness_for_startups.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends