മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ഐ സമീല്‍ അന്തരിച്ചു..

മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ഐ സമീല്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. തായ് ലന്‍ഡില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ടൂറിസ്റ്റ് വര്‍ക്കുമായി ബന്ധപ്പെട്ടാണ് സമീല്‍ തായ്‌ലന്‍ഡിലേക്ക് പോയത്.
മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്നു സമീല്‍. നാലാം തിയതിയാണ് സമീൽ ടൂർ മാനേജരായി തായ്‌ലാൻഡിൽ എത്തിയത്. ഇന്ന് രാവിലെ പുറത്ത് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha






















