ഷുഹൈബ് കൊലക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജില്ല കോടതി വീണ്ടും തള്ളി

ഷുഹൈബ് കൊലക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജില്ല കോടതി വീണ്ടും തള്ളി. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ ആകാശ് തില്ലങ്കേരി, റജിൽ രാജ്, ജിതിൻ എന്നിവരാണ് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പി.വി. ഹരി മുഖേന ജില്ല കോടതിയിൽ രണ്ടാമതും ഹർജി സമർപ്പിച്ചത്.
ഇതേ ആവശ്യമുന്നയിച്ച് നേരത്തേ നൽകിയ ഹർജി തള്ളിയിരുന്നു. സത്യവാങ് മൂലം സമർപ്പിച്ചില്ലെന്ന കാരണത്താലാണ് ആദ്യത്തെ ഹർജി തള്ളിയത്. തുടർന്ന് സത്യവാങ് മൂലത്തോടെ രണ്ടാമതും ഹർജി സമർപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് മൂന്ന് പ്രതികളും.
സി.പി.എം പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവ് ഉദ്ധരിച്ച് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. പത്മനാഭൻ കോടതി മാറ്റത്തെ ശക്തമായി എതിര്‍ത്തു. പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതനുസരിച്ച് കോടതി മാറ്റാന്‍ തക്കതായ നിയമപരമായ കാരണങ്ങളില്ല. ആര്‍ട്ടിക്കിള്‍ 21 ഉറപ്പു നല്‍കുന്ന നീതിപൂര്‍വമായ വിചാരണ പ്രതികളുടെ മാത്രം അവകാശമല്ല, അത് ഇരയുടെയും അവരുടെ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. വിചാരണവേളയില്‍ കോടതിക്ക് നിശ്ശബ്ദനായ കാഴ്ചക്കാരനായി നോക്കി നില്‍ക്കാന്‍ കഴിയുകയില്ല.
"
https://www.facebook.com/Malayalivartha






















