Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായി സംസ്ഥാന ടൂറിസം മേഖലയ്ക്ക് സമ്മാനിച്ചത് പുത്തന്‍ ഉണര്‍വ്

06 JUNE 2026 05:02 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2026) രണ്ടാം പതിപ്പില്‍ 60,000-ത്തിലധികം ബിസിനസ്-ടു-ബിസിനസ് (ബി2ബി) മീറ്റിംഗുകള്‍. അപ്പോയിന്‍റ്മെന്‍റ് അധിഷ്ഠിത നെറ്റ് വര്‍ക്കിംഗ് സംവിധാനത്തിലൂടെയാണ് മീറ്റിംഗുകള്‍ ക്രമീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലുടനീളമുള്ള പ്രമുഖ ടൂറിസം, ഹോസ്പിറ്റാലിറ്റി പങ്കാളികളെ പ്രതിനിധീകരിക്കുന്ന 2000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 100 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും 228 ലധികം സ്റ്റാളുകളും ജിടിഎമ്മിന്‍റെ ഭാഗമായി. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന ആദ്യ സമ്മേളനമെന്ന നിലയില്‍ കേരളത്തിന്‍റെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ ജിടിഎം-2026 ലൂടെ സാധിച്ചു.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്‍റെയും ഇന്ത്യ ടൂറിസത്തിന്‍റെയുംസഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിച്ചത്. ടൂറിസം, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ജിടിഎം-2026 ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി സി.പി. ജോണ്‍ ആണ് ബി2ബി മീറ്റ് ഉദ്ഘാടനം ചെയ്തത്. ഏറ്റവും മികച്ച ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2026 ലെ മെട്രോ എക്സ്പെഡിഷന്‍-ജിടിഎം ടൂറിസം അവാര്‍ഡ് ആന്ധ്രപ്രദേശ് ടൂറിസം മന്ത്രി കന്ദുല ദുര്‍ഗേഷ് സ്വീകരിച്ചു.

കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടര്‍ അഞ്ജന എം തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

ജിടിഎമ്മിന്‍റെ അടുത്ത പതിപ്പിന് ആന്ധ്രാപ്രദേശ് വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ വിവിധ വേദികളിലായി സംഘടിപ്പിച്ച ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവല്‍-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കി.

ജിടിഎമ്മിന്‍റെ ഭാഗമായുള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോയും അന്താരാഷ്ട്ര ട്രാവല്‍ ട്രേഡ് നെറ്റ് വര്‍ക്കിംഗ് സെഷനുകളും ബി2ബി മീറ്റിംഗുകളും അമരവിള ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് നടന്നത്.

ദക്ഷിണേന്ത്യയുടെ ട്രാവല്‍ വ്യാപാര മേഖലയില്‍ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാന്‍ ജിടിഎം 2026 ലൂടെ സാധിച്ചതായി ജിടിഎം സിഇഒ സിജി നായര്‍ പറഞ്ഞു. ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള ബയേഴ്സ് ഇതിന്‍റെ ഭാഗമായി. ജിടിഎമ്മിന്‍റെ ഉദ്ഘാടന പതിപ്പില്‍ ഏകദേശം 38,000 ബി2ബി മീറ്റിംഗുകള്‍ നടന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ ജിടിഎം, ബി2ബി സെഷനുകളുടെ എണ്ണത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിസിനസ് നെറ്റ് വര്‍ക്കിംഗ്, പങ്കാളിത്തം, നിക്ഷേപങ്ങള്‍, ടൂറിസം മേഖലയുടെ പ്രോത്സാഹനം എന്നിവയ്ക്കുള്ള പ്രധാന വേദിയായി ജിടിഎം 2026 മാറി. ജിടിഎം 2026 ല്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കും ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്കും വലിയ സാധ്യതകള്‍ തുറന്നു കിട്ടിയതായും സിജി നായര്‍ കൂട്ടിച്ചേര്‍ത്തു.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുടമകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്പനികള്‍, ടൂറിസം ബോര്‍ഡുകള്‍, ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകള്‍, നിക്ഷേപകര്‍ എന്നിവരുടെ സജീവ പങ്കാളിത്തം പരിപാടിയിയെ ആകര്‍ഷകമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (7 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (15 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (30 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (42 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (55 minutes ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (56 minutes ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (1 hour ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

Malayali Vartha Recommends