സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്സ് അന്തരിച്ചു...

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്സ് (63)ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശൂർ വാണിയമ്പാറക്കടുത്ത് കൊമ്പഴയിലെ വീട്ടിൽ ഞായർ പുലർച്ചെ 3:30 യോടെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.
തുടർന്ന് സ്വകാര്യ ആശുപത്രി എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം, കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു അഖിലേന്ത്യ കമ്മിറ്റി അംഗം, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















