Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഷാജി കൈലാസിൻ്റെ 'വരവ്';മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി മുരളി ഗോപി!!!

06 JUNE 2026 06:31 PM IST
മലയാളി വാര്‍ത്ത

അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു നടനല്ല ഇദ്ദേഹം. അഭിനയ രംഗത്ത് ഇടക്കൊക്കെ മാത്രമേ ഇദ്ദേഹത്തെ കാണാൻ കഴിയുകയുള്ളൂ. ആ സാന്നിദ്ധ്യം അവിസ്‌മരണീയമാക്കുവാൻ പോരുന്ന തൻ്റെ ഒരു കൈയ്യൊപ്പ് ആ കഥാപാത്രങ്ങളിലൂടെ പതിപ്പിക്കുവാനും പരമാവധി ശ്രമിക്കാറുണ്ട്.

തിരക്കഥാ രംഗത്തും മുരളിയുടെ സാന്നിദ്ധ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്. മുരളിയുടെ തിരക്കഥയിലൂടെയാണ് മലയാളത്തിലെ എക്കാലത്തേയും മെഗാസിനിമകളായ ലൂസിഫറും എംബുരാനും പിറന്നത്. വൈവിദ്ധ്യമായ പ്രമേയം കൊണ്ടും, കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും
ശ്രദ്ധേയമായ മറ്റു ചിത്രങ്ങളാണ് ലെഫ്‌റ്റ് റൈറ്റ് ലെഫ്റ്റ്, രസികൻ, കമ്മാര സംഭവം, ഈ അടുത്ത കാലത്ത്, ടിയാൻ തുടങ്ങിയവ.

താൻ തിരക്കഥ രചിച്ചവയിൽ അപൂർവ്വം ചിത്രങ്ങളിലെ മുരളി ഗോപി അഭിനയിച്ചിട്ടുള്ളുതാനും. ദൃശ്യം രണ്ടിലും, മൂന്നിലും തോമസ് ബാസ്റ്റ്യൻ എന്ന പൊലീസ് കഥാപാത്രത്തെ മുരളി ഗോപി അവിസ്‌മരണീയമാക്കി. കൂർമ്മബുദ്ധിക്കാരനായ ജോർജ് കുട്ടിയെ അതിസൂഷ്മതയോടെ പൂട്ടാൻ മറുതന്ത്രങ്ങൾ ഒരുക്കുന്ന തോമസ് ബാസ്റ്റ്യൻ പ്രേഷകർക്ക് ഏറെ കൗതുകം പകരുന്നു.

ഇപ്പോഴിതാ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി മുരളി ഗോപി വീണ്ടും അരങ്ങുതകർക്കാൻ എത്തുകയാണ്. കൊമേഴ്സ്യൽ സിനിമയുടെ വക്താവായ ഷാജി കൈലാസ് ഒരുക്കുന്ന വരവ് എന്ന ചിത്രത്തിലാണ് മുരളി ഗോപി മേടയിൽ കൊച്ച് എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം മധ്യതിരുവതാംകൂറിന്റെയും, മലഞ്ചരക്കിൻ്റെ ഗന്ധമുള്ള ഹൈറേഞ്ചിൻ്റേയും രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫുൾ ആക്ഷൻ പാക്ക്ട് ചിത്രമാണ്.

ഒരു നാടിനെ സമ്പത്തു കൊണ്ടും ആളും അർത്ഥവും കൊണ്ടും കൈവെള്ളയിലൊതുക്കിയ ഒരു പ്ലാന്റർ നാടിൻ്റെ ഹൃദയത്തുടിപ്പുകളെ തൻ്റെ ഉള്ളം കൈയ്യിലൂടെ മേടയിൽ കൊച്ചാണ് നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. വെളുത്ത നീണ്ട ജുബ്ബയും, മുണ്ടും അണിഞ്ഞ് ഇടക്ക് ആവശ്യം വന്നാൽ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാൻ കഴിയുക.



സൗമ്യമായ ഭാഷയിൽ മാത്രം സംസാരിക്കുന്ന മേടയിൽ കൊച്ചിൻ്റെ ഉള്ളറിയുന്നവർ ചുരുക്കം. തൻ്റെ അധീതനയിലേക്ക് കാട്ടുങ്കൽ പോളച്ചൻ എത്തുന്നതോടെയാണ് മേടയിൽ കൊച്ചിൻ്റെ ജീവിതം ഏറെ സംഘർഷഭരിതമാകുന്നത്. പോളച്ചൻ പത്തു ദിവസത്തെ പരോളിൽ ഇറങ്ങി എന്നു കേട്ടപ്പോൾ കൊച്ചിൻ്റെ പ്രതികരണം ശ്രദ്ധിച്ചാൽ മതി ഇവർ തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ.

കുറച്ചു നാളായി വല്യ പ്രശ്‌നങ്ങളില്ലാതെ പോകുകയായിരുന്നു. ഇതായിരുന്നു മേടയിൽ കൊച്ചിൻ്റെ പ്രതികരണം. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. പോളച്ചൻ്റെ സാന്നിദ്ധ്യം പല പ്രബലന്മാരുടേയും മന:സമാധാനം കെടുത്തുന്നു. പോളച്ചൻ്റെ പത്തു ദിവസത്തെ പരോൾ അന്നാടിനെ സംഘർഷത്തിലേക്കു നയിക്കുകയാണ്....

പോളച്ചൻ്റെ ഒന്നൊന്നര വരവ്, ഷാജി കൈലാസ് ആലോഷമാക്കുകയാണിവിടെ. പോളച്ചനും മേടയിൽ കൊച്ചും നേർക്കുനേർ വരുമ്പോഴാണ്. വരവ് എന്ന ചിത്രത്തിന് പുതിയ വഴിത്തിരിവുകളും സമ്മാനിക്കുന്നത്. കണ്ണിൽ കത്തുന്ന പ്രതികാരവുമായി എത്തുന്ന പോളച്ചനായി ജോജു ജോർജ് അരങ്ങ് തകർക്കുന്നു.

കാമ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ മികച്ച ആക്ഷൻ പാക്ക്ട് ചിത്രമായിട്ടാണ് വരവിനെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.
എഴുതിയ തിരക്കഥകളിൽ മഹാഭൂരിപക്ഷവും വൻ വിജയങ്ങളായിട്ടുള്ള തിരക്കഥാകൃത്തായ എ.കെ സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. ഈ എട്ട് അക്ഷനുകളും എട്ട് ആക്ഷൻ കൊറിയോ ഗ്രാഫേഴ്സാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും അക്ഷൻ കോറിയോഗ്രാഫേഴ്സ് ഒരു ചിത്രത്തിനു വേണ്ടി ഒത്തുചേരുന്ന ആദ്യ ചിത്രവുമായിരിക്കും വരവ്. ജോജു ജോർജിനും മുരളി ഗോപിക്കും പുറമേ ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൽ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.

സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്- ജോമി ജോസഫ്, രാഹുൽ റെജി, ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം - സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ - സമീരസനിഷ്, സ്റ്റിൽസ് - ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, പി ആർ - വാഴൂർജോസ്.

പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജൂൺ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (22 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (43 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (53 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends