വേനലവധിക്ക് വിട... സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും

കുട്ടികളുടെ അവധി ആഘോഷം തീര്‍ന്നു. നീണ്ട ദിവസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക്. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. പ്രവേശനോത്സവ പരിപാടികള്‍ ആഘോഷമാക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു.
3,10,000 വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുളളത്. കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ 5000 വിദ്യാര്‍ഥികള്‍ അധികമായി ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 3,05,000 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ഈ വര്‍ഷം 5000 വിദ്യാര്‍ഥികളുടെ വര്‍ധനയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരത്തെ പട്ടം സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് ചടങ്ങില്‍ മുഖ്യാതിഥിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























