സിപിഐയിലെ ഒരു നേതാവ് തന്നെയും കുടുംബത്തെയും കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന് ബിജിമോള്‍

സിപിഐയിലെ ഒരു നേതാവിനെതിരെ പുതിയ വെളിപ്പെടുത്തലുമായി പീരുമേട് എംഎല്‍എ ഇ.എസ്.ബിജിമോള്‍ രംഗത്ത്.
തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ സിപിഐയിലെ ഒരു നേതാവ് ഗൂഢാലോചന നടത്തിയെന്നു ബിജിമോള്‍ പറഞ്ഞു. പീരുമേട് താലൂക്കില്‍ നിന്നുള്ള പ്രമുഖ നേതാവാണു കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നും ബിജിമോള്‍ വ്യക്തമാക്കി. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജിമോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നേതാവിന്റെ പേരു പുറത്തു പറയുന്നില്ലെന്നും വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിജിമോള്‍ പറയുന്നു. വധഭീഷണിയുള്ളതിനാല്‍ തിരഞ്ഞെടുപ്പു സമയത്തു താനും രണ്ടു മക്കളും ഭര്‍ത്താവും ഒരു വാഹനത്തില്‍ ഒരുമിച്ചു യാത്ര ചെയ്തില്ല. ഭക്ഷണം പോലും സൂക്ഷിച്ചാണു കഴിച്ചത്.
കൂടെയുള്ള മറ്റാരെങ്കിലും ഭക്ഷണം കഴിച്ച് ഉറപ്പാക്കിയ ശേഷമാണു താനും കുടുംബാംഗങ്ങളും ഭക്ഷണം കഴിച്ചത്. മരിച്ചാല്‍ അത് അപകടമരണമാണോ, സാധാരണ മരണമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കിയശേഷമേ മൃതദേഹം സംസ്‌കരിക്കാവൂവെന്നു ഡയറിയില്‍ കുറിച്ചിടുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























