ഋഷിരാജ് സിംഗ് സി.ബി.ഐ അസിസ്റ്റന്റ് ഡയരക്ടര്‍

ഡി.ജി.പി സെന്‍ കുമാര്‍ അടക്കം പോലീസ് തലപ്പത്ത് അഴിച്ചു പണികള്‍ നടത്തി വരുന്ന ഇടതു സര്‍ക്കാര് ഋഷി രാജ് സിംഗിനെ സി.ബി.ഐ അസിസ്റ്റന്റ് ഡയരക്ടരായി നിയമിക്കാന്‍ ഒരുങ്ങുന്നു. പോലീസില്‍ വകുപ്പ് തലത്തില്‍ മേധാവികളെയടക്കം സ്ഥാന മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ നിലവിലല്‍ വന്നതില്‍ പിന്നെ പിണറായി വിജയന് താല്പര്യമുള്ള ഉദ്യോഗസ്ഥരെ തലപ്പത്ത് നിയമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഋഷി രാജ് സിംഗിന്റെ പുതിയ നിയമനം.
ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഋഷി രാജ് സിംഗിനെ സി.ബി.ഐ അസിസ്റ്റന്റ് ഡയരക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. അഞ്ചു മാസം മുന്പ് സിംഗ് കേന്ദ്ര ഡെപ്യുട്ടേഷന് അപേക്ഷിച്ചിരുന്നതിനെ തുടര്‍ന്ന് ബി.എസ്.എഫില്‍ അസിസ്റ്റന്റ് ദയ്രക്ടരായി നിയമനം ലഭിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിലേക്ക് വരാന്‍ താല്പര്യമില്ലെന്ന് ഋഷിരാജ് സിംഗ് അറിയിച്ചിരുന്നു. കേരളത്തില്‍ നിലവില്‍ ജയില്‍ മേധാവി ആയ ഋഷി രാജ് സിംഗ് പുതിയ നിയമനത്തിനെ സ്വാഗതം ചെയ്ത് കേരളത്തില്‍ തന്നെ തുടരുന്നതിനാണ് ഒരുക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























