നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു ഗുണ്ടയുടെ രണ്ടു കൈപ്പത്തികളും അറ്റു

തുമ്പ ആശാപുര ക്ലേ ഫാക്ടറിക്ക് സമീപം ബി.എസ് .എന്‍.എല്‍ ഓഫീസിനു പുറകില്‍ കനാല്‍ പുറമ്പോക്കില്‍ രഹസ്യമായി നിര്‍മ്മിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ രണ്ടു കൈപ്പത്തികളും അറ്റു. കിന്‍ഫ്ര പുതുവല്‍ പുത്തന്‍പുരയിടം എസ്.എസ് കോട്ടെജിലെ ഇഗ്‌നേഷ്യസ് എന്ന് വിളിക്കുന്ന ഷിജുവിനെയാണ് കൈപ്പത്തികള്‍ അറ്റ നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി ഏഴുമണിയോടെ ആയിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ആണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഷിജുവിനെ ആശുപത്രിയിലെത്തിച്ച ശേഷം കൂടെയുണ്ടായിരുന്ന പ്രതികള്‍ രക്ഷപ്പെട്ടു. അപകടം സംഭവിച്ച ഷിജു ബോംബ് നിര്‍മ്മാണം,പിടിച്ചു പറി തുടങ്ങി നിരവധി അടിപിടി കേസുകളിലെ പ്രതിയാണ്. ഷിജുവിന്റെ പേരില് കഴക്കൂട്ടം,തുമ്പ,കഠിനംകുളം തുടങ്ങിയ സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
സംഭവ സ്ഥലത്ത് കഴക്കൂട്ടം പോലീസ് സി.ഐ യുടെ നേതൃത്വത്തിലും, ഡോഗ് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും തെളിവ് ശേഖരിച്ചു. സംഭവ സ്ഥലത്ത് നിന്നും ബോംബുണ്ടാക്കാന്‍ വേണ്ടി കൊണ്ട് വന്ന വെടി മരുന്നും, കുപ്പിച്ചില്ലുകളും പോലീസ് കണ്ടെടുത്തു. കഠിനംകുളത്ത് കഴിഞ്ഞ ദിവസം നടന്ന അടിപിടികേസുമായി ഈ സംഭവത്തിനു ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























