എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ തുടങ്ങി; കേരള രാഷ്ട്രീയത്തിന്റെ പുതിയൊരു അധ്യായത്തിനു തുടക്കം കുറിച്ചു കൊണ്ട് പതിനാലാം കേരളനിയമസഭക്ക് തുടക്കമായി

പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ തുടങ്ങിയത്. പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മയാണ് സഭ നിയന്ത്രിക്കുന്നത്. വള്ളിക്കുന്നില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം.എല്‍. എ അബ്ദുല്‍ ഹമീദ് ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദറാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മഞ്ചേശ്വരത്തു നിന്നുള്ള ലീഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്തു.
സഭയിലെ 140 പേരില്‍ 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളാണ്. 83 പേര്‍ സിറ്റിങ് എം.എല്‍.എമാരാണ്. 13 പേര്‍ ഇടവേളക്കു ശേഷം വീണ്ടും എത്തുന്നവരും. ബി.ജെ.പിയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. നേമം മണ്ഡലത്തില്‍ വിജയിച്ച ഒ. രാജഗോപാല്‍ നഗരത്തില്‍ റോഡ് ഷോ നടത്തിയതിന് ശേഷമാണ് സഭയിലെത്തിയത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച ഉച്ചവരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സ്വീകരിക്കുക. പി. ശ്രീരാമകൃഷ്ണനെ സ്പീക്കറായി നിയമിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചിരുന്നു.യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രമേ മത്സരമുണ്ടാകൂ. ഇക്കാര്യത്തില്‍ യു.ഡി.എഫ് തീരുമാനം ഇന്നുണ്ടായേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























