മുനാവിറിന് ഫുള്‍ മാര്‍ക്കോടെ ഒന്നാം റാങ്ക്

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ചരിത്രം കുറിച്ച് കണ്ണൂര്‍ കൊയ്യോട് 'ബൈത്തുസലാ'മില്‍ വി.വി. മുഹമ്മദ് മുനാവിര്‍ ഒന്നാം റാങ്ക് നേടി. ആകെ മാര്‍ക്കായ 960ഉം മുനാവിര്‍ നേടി. എന്‍ട്രന്‍സ് പരീക്ഷയുടെ ചരിത്രത്തിലെങ്ങും ഇത്തരമൊരു നേട്ടമുണ്ടായിട്ടില്ലെന്ന് കമ്മിഷണര്‍ ബി.എസ്. മാവോജി പറഞ്ഞു.
ചെന്നൈ അഡയാര്‍ ആഷിര്‍വാദ് അപ്പാര്‍ട്ട്‌മെന്റില്‍ ബി. ലക്ഷിണ്‍ ദേവ് നാലുമാര്‍ക്ക് വ്യത്യാസത്തില്‍ (സ്‌കോര്‍ 956) രണ്ടാം റാങ്കും, എറണാകുളം ചെങ്ങമ്മനാട് വടക്കന്‍ ഹൗസില്‍ ബെന്‍സണ്‍ ജേക്ക്എല്‍ദോ (സ്‌കോര്‍ 955) മൂന്നാം റാങ്കും നേടി.
മറ്റ് റാങ്കുകാര്‍:
നാലാംറാങ്ക്: എം.സി. റമീസ ജഹാന്‍ (മലപ്പുറം കോട്ടയ്ക്കല്‍ മച്ചിനേരി ഹൗസ്, സ്‌കോര്‍ 950).
അഞ്ചാംറാങ്ക്: കെവിന്‍ ജോയ് പുല്ലൂക്കര (തൃശൂര്‍ ചാലക്കുടി പാലസ് റോഡ് പുല്ലൂക്കര ഹൗസ്, സ്‌കോര്‍ 945 ).
ആറാം റാങ്ക്: അജയ് എസ്. നായര്‍ (എറണാകുളം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര അമ്പാടി, സ്‌കോര്‍ 944. 8936).
ഏഴാം റാങ്ക്: കെ. ആസിഫ് അബാന്‍ (മലപ്പുറം ഡൗണ്‍ഹില്‍ പോസ്റ്റ് കൊന്നോല ഹൗസ്, സ്‌കോര്‍ 940. 8936).
എട്ടാം റാങ്ക്: കെ. ഹരികൃഷ്ണന്‍ (കോഴിക്കോട് ഇയ്യാട് കായക്കല്‍ ഹൗസ് , സ്‌കോര്‍ 940).
ഒന്‍പതാം റാങ്ക്: അലീന അഗസ്റ്റിന്‍ (കോട്ടയം രാമപുരം നെടുംകുന്നേല്‍ ഹൗസ്, സ്‌കോര്‍ 939.8936).
പത്താം റാങ്ക്: എ. നിഹാല (മലപ്പുറം മഞ്ചേരി മുല്ലമ്പാറ അവുഞ്ഞിപ്പുറത്ത് ഹൗസ്, സ്‌കോര്‍ 939.7872).
പട്ടികജാതി വിഭാഗം
ഒന്നാം റാങ്ക്: ബിബിന്‍ ജി. രാജ് (തിരുവനന്തപുരം പോങ്ങുംമൂട് ഗീത, സ്‌കോര്‍ 882.6170, ജനറല്‍ വിഭാഗത്തില്‍ 579ാം റാങ്ക് ).
രണ്ടാം റാങ്ക് : അരവിന്ദ് രാജന്‍ ( തൃശൂര്‍ മുളങ്കുന്നത്തുകാവ് ശ്രീസ്വാതി, സ്‌കോര്‍ 871.4894. ജനറല്‍ വിഭാഗത്തില്‍ 846ാം റാങ്ക്).
പട്ടികവര്‍ഗ വിഭാഗം
ഒന്നാം റാങ്കിന്റെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
രണ്ടാം റാങ്ക്: വി. മേഘ്‌ന (കാസര്‍കോട് നുള്ളിപ്പടി ശ്രീശുഭ. സ്‌കോര്‍ 816.8298. ജനറല്‍ വിഭാഗത്തില്‍ 2646ാം റാങ്ക്).
ആദ്യ റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്
ഇത്തവണ ആദ്യ പത്ത് റാങ്കുകളില്‍ ഏഴും ആണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പത്തില്‍ ആറും പെണ്‍കുട്ടികളായിരുന്നു. ഇത്തവണ ആദ്യ നൂറു റാങ്കില്‍ 63 പേരും ആണ്‍കുട്ടികളാണ്.
ആദ്യ ആയിരം റാങ്കില്‍ 484 പേരും സംസ്ഥാന സിലബസുകാരാണ്. സി.ബി.എസ്.ഇ 488 പേരും ഐ.സി.എസ്.ഇ 22 പേരുമുണ്ട്.
1,16,477 പേര്‍ പരീക്ഷയെഴുതിയതില്‍ 1,04,787 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉണ്ട്. 31,583 ആണ്‍കുട്ടികളും 73,204 പെണ്‍കുട്ടികളും.
മിനിമം പത്തുമാര്‍ക്ക് നേടാതെ 11,690 പേര്‍ അയോഗ്യരായി.
ആദ്യ നൂറു റാങ്കില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് 19 പേരും മലപ്പുറം ജില്ലയില്‍ നിന്ന് 16 പേരും കണ്ണൂരില്‍ നിന്ന് 11 പേരും പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് എട്ടുപേര്‍ വീതവുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























