താന്‍ ബുദ്ധിജീവി നടിയല്ലെന്ന് അനുമോള്‍

താന്‍ ബുദ്ധിജീവി നടിയല്ലെന്ന് അനുമോള്‍. ചില ഓഫ്ബീറ്റ് സിനിമകളില്‍ അഭിനയിച്ചത് കൊണ്ടാണ് ഇന്‍ഡസ്ട്രിക്ക് അകത്തും പുറത്തും ഇങ്ങിനെ ഒരു ഇമേജ് വന്നത്. അല്ലാതെ ബോധപൂര്‍വം ഇങ്ങനെ ഒരു ഇമേജ് ഉണ്ടാക്കിയതല്ല. തനിക്ക് ബോധിക്കുന്ന സിനിമകളേ സ്വീകരിക്കൂ. അത്തരം സിനിമകളില്‍ അഭിനയിക്കുന്നതിലൂടെ മറ്റൊരു സ്ത്രീയുടെ ഇമോഷനിലൂടെയാണ് താന്‍ കടന്ന് പോകുന്നതെന്നും അനുമോള്‍ പറഞ്ഞു. സൗഹൃദങ്ങളുടെ പേരിലും ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ, ആ സിനിമകള്‍ ശരാശരിക്ക് അപ്പുറം പോയിട്ടില്ല.
കഥാപാത്രത്തെയും സന്ദര്‍ഭത്തെയും ബോധ്യപ്പെടുത്താന്‍ താന്‍ സംവിധായകരോട് ചോദ്യങ്ങള്‍ നല്‍കാറുണ്ട്. കൂടുതല്‍ ആത്മവിശ്വാസത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണത്. അത് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. സിനിമ അഭിനയം തൊഴിലായി സ്വീകരിച്ച താന്‍ ഇന്‍ഡസ്ട്രിയില്‍ സുരക്ഷിതയാണെന്നും അനുമോള്‍ പറഞ്ഞു. എന്നാല്‍ തൊഴില്‍ സുരക്ഷയില്ലെന്നും താരം പറഞ്ഞു. എന്നാലും അഭിനയം സ്വകാര്യമായ അനുഭവം കൂടിയാണ്. നമ്മളല്ലാതെ മറ്റൊരാളായി ജീവിക്കാന്‍ അവസരം കിട്ടുക എന്ന് പറയുന്നത് വല്ലാത്ത എക്‌സൈറ്റ്‌മെന്റാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























