മരക്കൊമ്പില്‍ ബോധരഹിതനായ യുവാവിന് താങ്ങായത് ഫയര്‍ഫോഴ്‌സ്

കോഴിക്കോട് പുതിയറ സര്‍പ്പക്കാവിന് സമീപം മരം വെട്ടുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി കാല്‍ മുറിയുകയും മരക്കൊമ്പില്‍ ബോധരഹിതനായി കുടുങ്ങിക്കിടക്കുകയും ചെയ്തയാള്‍ക്ക് ഫയര്‍ഫോഴ്‌സ് തുണയായി. മധേവ് എന്നയാളാണ് മരം മുറിയ്ക്കുന്നതിനിടെ കാലിന് മുറിവേറ്റ് മരത്തില്‍ തന്നെ ബോധരഹിതനായി കുടുങ്ങിക്കിടന്നത്.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. മരം മുറിയ്ക്കുന്ന യന്ത്രവുമായി മരത്തില്‍ കയറി ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെ യന്ത്രം കൊണ്ട് കാല്‍ മുറിയുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ ബോധരഹിതനായി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഒപ്പമുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് ഉദ്യോഗ്‌സഥരെത്തി ഇയാളെ സുരക്ഷിതമായി താഴെയെത്തിക്കുകയും പോലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























