ഉമ്മന്‍ചാണ്ടിയെ ഒതുക്കാന്‍ കെ.പി.സി.സി. നയരേഖ

ഉമ്മന്‍ചാണ്ടിയെ ഇല്ലാതാക്കാന്‍ കെ.പി.സി.സി. കരട് നയരേഖ. പാര്‍ട്ടിയിലോ പാര്‍ലമെന്ററി ജനാധിപത്യത്തിലോ മൂന്നു ടേം തികച്ചവരെ മറ്റൊരു സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് കെ.പി.സി.സി. നയരേഖ പറയുന്നത്.
പാര്‍ട്ടിയിലും പാര്‍ലമെന്ററി സ്ഥാനത്തും മൂന്നു ടേമില്‍ കൂടുതല്‍ തികച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. വി.എം. സുധീരനാണ് നയരേഖയ്ക്ക് പിന്നിലെ ബുദ്ധിമാന്‍.
കഴിഞ്ഞ സര്‍ക്കാരിനെതിരെ രൂക്ഷമായ പരോക്ഷ വിമര്‍ശനങ്ങള്‍ അടങ്ങിയതാണ് നയരേഖ. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വര്‍ഗീയത പ്രോത്സാഹിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തില്ല.
അതേസമയം കെ.പി.സി.സി. പ്രസിഡന്റാണ് തോല്‍വിയുടെ ഉത്തരവാദിയെന്നു മറുപക്ഷവും ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥികളെല്ലാം അഴിമതിക്കാരാണെന്ന മട്ടില്‍ പ്രസ്താവനയിറക്കിയത് കെ.പി.സി.സി പ്രസിഡന്റാണ്. അഴിമതിക്കാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് എന്തിനു വോട്ടുചെയ്യണമെന്നാണ് പ്രവര്‍ത്തകര്‍ ചോദിച്ചതെന്ന് നയരേഖയില്‍ പറയുന്നു.
വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് എ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലക്കും ഭാവിയില്‍ നയരേഖ ബുദ്ധിമുട്ടുണ്ടാക്കും. ഉമ്മന്‍ചാണ്ടിയെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്ന നയരേഖ നടപ്പിലാവുകയാണെങ്കില്‍ കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളുടെയും സ്ഥാനങ്ങളില്‍ ഭ്രംശം സംഭവിക്കാന്‍ സാധ്യതയുണ്ട്.
അടുത്ത തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ള തരത്തിലാണ് നയരേഖ എഴുതി തയ്യാറാക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























