Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ ആംബുലന്‍സുകളെയും പ്രൊജക്ട് രക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്ന് കളക്ടര്‍

04 JUNE 2016 07:20 AM IST
മലയാളി വാര്‍ത്ത.

എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ആംബുലന്‍സുകളെയും പ്രൊജക്ട് രക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍.ടി.എ ചെയര്‍മാനായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവിട്ടു. വ്യവസായ, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത ഏറെയുള്ള ജില്ലയെന്നത് കണക്കിലെടുത്താണ് അവശ്യസേവനത്തിനായി പ്രൊജക്ട് രക്ഷയില്‍ ആംബുലന്‍സുകളെ അണിചേര്‍ക്കുന്നത്.   102എന്ന നമ്പര്‍ വിളിച്ചാല്‍ ലഭ്യമാകുന്ന സേവനത്തിന്റെ പരിധിയില്‍ ഇതോടെ ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളും കണ്ണിയാകും. ഫേസ്ബുക്ക് പേജിലൂടെയും കലക്ടര്‍ ഇക്കാര്യമറിയിച്ചിട്ടുണ്ട്. ജിപിഎസ്/ജിപിആര്‍എസ് സൗകര്യം എല്ലാ ആംബുലന്‍സുകളിലുമുണ്ടാകും. ആംബുലന്‍സുകള്‍ എവിടെയുണ്ടെന്നും പോകുന്ന വഴികള്‍ ഏതെന്നും അറിയാന്‍ ഈ സംവിധാനം സഹായിക്കും. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സുകളെയും ഉള്‍പ്പെടുത്തി അടിയന്തിര സേവനശൃംഖല നടപ്പാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ആംബുലന്‍സുകളില്‍ ജിപിഎസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം കൂടിയാണ് ആര്‍.ടി.എ നടപ്പാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (18 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (29 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (36 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (58 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends