ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ സംഭാഷണം പെന്‍ ഡ്രൈവിലുണ്ടെന്ന് സരിത

എറണാകുളം ബോള്‍ഗാട്ടിയിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ സംഭാഷണം താന്‍ കഴിഞ്ഞ മാസം ഹാജരാക്കിയ പെന്‍ ഡ്രൈവിലുണ്ടെന്ന് സരിത എസ്. നായര്‍ സോളാര്‍ കമ്മിഷനെ അറിയിച്ചു. ഒരു മിനിറ്റ് 34 സെക്കന്‍ഡാണു സംഭാഷണത്തിന്റെ ദൈര്‍ഘ്യം.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളും യോഗങ്ങളുടെ മിനിട്‌സുകളും താന്‍ അന്നു സമര്‍പ്പിച്ച രേഖകളിലുണ്ടെന്നും സരിത മൊഴി നല്‍കി. മൂന്നു പെന്‍െ്രെഡവുകളും പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ എഴുതിയതെന്ന് അവകാശപ്പെടുന്ന കത്തിന്റെ പകര്‍പ്പ് അടക്കം ഏഴു ഫയലുകളുമാണ് സരിത കഴിഞ്ഞ മാസം കമ്മിഷനു കൈമാറിയത്.
ഇവ ഇന്നലെ സരിതയുടെ സാന്നിധ്യത്തില്‍ അടയാളപ്പെടുത്തി കമ്മിഷന്‍ തെളിവായി സ്വീകരിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ സരിതയെ വീണ്ടും വിസ്തരിക്കും. പുതിയ തെളിവുകളിലെ ആരോപണവിധേയര്‍ക്ക് അവയുടെ പകര്‍പ്പും സരിതയെ ക്രോസ് വിസ്താരം നടത്താനുള്ള അനുമതിയും നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























