ജോര്‍ജ്ജിനെ കോണ്‍ഗ്രസ് ഉന്നതന്‍ സഹായിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പി.സി. ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ ജയിക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസിലെ ഉന്നത നേതാവാണെന്ന് തോല്‍വി സംബന്ധിച്ച് സിപിഎം പഠിക്കാന്‍ നിയോഗിച്ച ബേബി ജോണ്‍ കമ്മീഷന്റെ നിരീക്ഷണം. മുമ്പ് കെപിസിസി നേതൃത്വത്തിലിരുന്ന നേതാവാണ് കൈയയച്ച് സഹായിച്ചത്. ഇപ്പോഴും അദ്ദേഹം ഭരണചക്രത്തിന്റെ ഉന്നത സ്ഥാനത്തുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ജോര്‍ജ്ജിനോടുള്ള വൈരാഗ്യവും മുതലെടുത്തു അതേസമയം സിപിഎം നേതാക്കളും ജോര്‍ജ്ജിനുവേണ്ടി പാര്‍ട്ടിയെ കബളിപ്പിച്ചെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും കൈയയച്ച് സഹായിച്ചതാണ് ജോര്‍ജിന്റെ ഭൂരിപക്ഷം അനായാസമാക്കിയത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി,സി ജോസഫിന് കെട്ടിവച്ച പണം നഷ്ടമായിരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റുകൊടുത്തതിലും സിപിഎമ്മിലെ ചില നേതാക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു.
കോണ്‍ഗ്രസും കെപിസിസിയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെയാണ് പ്രവര്‍ത്തിച്ചത്. ഇക്കാര്യം തോല്‍വിയെ കുറിച്ച് പഠിക്കാന്‍ കേരള കോണ്‍ഗ്രസും നിയോഗിച്ച കമ്മീഷനും കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസിലെ ചില ജില്ലാ നേതാക്കള്‍ പി.സി ജോര്‍ജില്‍ നിന്നും പണം വാങ്ങിയതായും സിപിഎമ്മിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഉന്നത കോണ്‍ഗ്രസ് നേതാവ് ഈരാറ്റുപേട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തിയെങ്കിലും ഒന്നും പറയാതെ സ്ഥലം വിട്ടു. അച്യുതാനന്ദനും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിച്ചത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ജോര്‍ജിനുണ്ടായിരുന്നു.
https://www.facebook.com/Malayalivartha