വരുന്ന അദ്ധ്യാപക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികള്‍ക്കായി ക്ലാസ്സെടുക്കും

ഈ വര്‍ഷത്തെ അധ്യാപക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലാസെടുക്കും. ജീവിത ശൈലിയെന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുക. സെപ്തംബര്‍ 5ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിലാണ് പരിപാടി. ധന, ആരോഗ്യ, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ സമാന്തരമായി ഇതേ സ്‌കൂളില്‍ ക്ലാസ്സെടുക്കും.
മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, അലസത, ജീവിതശൈലീ രോഗങ്ങള്‍, അനാരോഗ്യ ഭക്ഷണശീലങ്ങള്‍ തുടങ്ങിവക്കെതിരെയുള്ള ബോധവല്‍കരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. എല്ലാ മന്ത്രിമാരും എം.എല്‍.എമാരും ഇത്തരത്തില്‍ ഏതെങ്കിലും സ്‌കൂളില്‍ ക്ലാസ്സെടുക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. പൂര്‍വാധ്യാപകര്‍ ക്ലാസെടുത്തുകൊണ്ടാകും സ്‌കൂള്‍തല ഉദ്ഘാടനം നടക്കുക.
https://www.facebook.com/Malayalivartha