ഓഫീസുകളിലെ ഓണാഘോഷം എതിര്‍ത്തിട്ടില്ല: പിണറായി വിജയന്‍

സി.പി.എമ്മിലെ നിലവിളക്ക് വിവാദത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പരിപാടികള്‍ മതചിഹ്നത്തിന്റെ ഭാഗമാകാന്‍ പാടില്ല. എന്നാല്‍ പൊതുചടങ്ങുകളില്‍ നിലവിളക്കു കൊളുത്തുന്നതില്‍ കുഴപ്പമില്ല. നിലവിളക്കിനെ വെറും മതചിഹ്നമായി കാണാന്‍ കഴിയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് മതചിഹ്നമായ നിലവിളക്ക് കൊളുത്തരുതെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു.
ഓഫീസുകളില്‍ ഓണാഘോഷം നടത്തുന്നത് എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഫീസുകള്‍ കച്ചവട കേന്ദ്രങ്ങളാക്കരുതെന്നാണ് പറഞ്ഞത്. ഓണത്തിന് ഒഴിവു ദിവസങ്ങള്‍ ധാരളമുണ്ട് .അത് ഷോപ്പിങ്ങിനുപയോഗിക്കാം. പൂക്കളമിടുന്ന കാര്യത്തിലും നിലപാടില്‍ മാറ്റമില്ല. ഓഫീസ് സമയത്ത് വട്ടമിട്ട് പൂക്കളമൊരുക്കിയിരിക്കരുതെന്നാണ് പറഞ്ഞത്. ആഘോഷങ്ങള്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടില്ല. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വക്രീകരിച്ചതാണെന്നും പിണറായി പറഞ്ഞു.
തന്നെ നരേന്ദ്ര മോദിയുമായി താരതമ്യപ്പെടുത്തിയതില്‍ കഴമ്പില്ലെന്നും പിണറായി പറഞ്ഞു. മുമ്പ് മന്ത്രിയായപ്പോഴുള്ള അതേ രീതിയാണ് പിന്തുടരുന്നത്. മന്ത്രിമാര്‍ക്ക് പൂര്‍ണപ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ അനുകരിച്ചല്ല റേഡിയോ സംഭാഷണം നടത്തിയത്. ആകാശവാണി ആവശ്യപ്പെട്ടതുകൊണ്ടാണ് അത്തൊരു പ്രഭാഷണം നടത്തിയതെന്നും പിണറായി വ്യക്തമാക്കി. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ 100 ദിന ഭരണനേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha