ബിജുപ്രഭാകറിനെതിരെ അന്വേഷണമെന്ന് സൂചന

ഐ എഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകരിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജു പ്രഭാകര്‍ നടത്തിയ ചില നീക്കങ്ങളില്‍ അമര്‍ഷമുള്ളവരാണ് ബിജുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
ബിജു പ്രഭാകര്‍ ഐഎഎസ് നേടിയത് ചട്ടവിരുദ്ധമാണെന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തു വിട്ടത് ജന്‍ഭൂമി ദിനപത്രമാണ്. ബിജെപിയുടെ മുഖപത്രമാണ് ജന്‍ഭൂമി. ശനിയാഴ്ച ഒരുപടി കൂടി കടന്ന് പട്ടികളെ കൊല്ലുന്നതായി ബന്ധപ്പെട്ട് ബിജു എഴുതിയ ലേഖനം ചട്ട വിരുദ്ധമാണെന്ന റിപ്പോര്‍ട്ട് ജന്‍മഭൂമി പ്രസിദ്ധീകരിച്ചു. ബിജു പ്രഭാകറിന്റെ ലേഖനം കൃഷി, മൃഗസംരക്ഷണമന്ത്രിമാരെ ചൊടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ്തുത റിപ്പോര്‍ട്ടിലും ബിജുവിന്റെ ഐഎഎസ് ലബ്ദിക്കെതിരെ പരാമര്‍ശമുണ്ട്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെയും ബിജു തന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചതായി ജന്‍മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ഫീസ് വാങ്ങുന്ന അഭിഭാഷകനാണ് തെരുവ്‌നായ്ക്കള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നതെന്നായിരുന്നു ബിജുവിന്റെ പരാമര്‍ശം.
ഡല്‍ഹിയിലെ മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ഹാജരാകുന്നതും ഗോപാല്‍ സുബ്രഹ്മണ്യമാണെന്ന് ലേഖനത്തില്‍ പറയുന്നു ഇത്തരം മരുന്നു കമ്പനികള്‍ പുറത്തിറക്കുന്ന പേപ്പട്ടി വിഷത്തിനെതിരായ വാക്‌സിനു വേണ്ടിയാണ് തെരുവുനായ്കക്‌ളെ കൊല്ലാന്‍ സമ്മതിക്കാത്തതെന്നായിരുന്നു ബിജുവിന്റെ വാദം. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ നടന്ന യോഗത്തില്‍ ഗോപാല്‍ സുബ്രഹ്മണ്യം ബിജു പ്രഭാകരെ പരസ്യമായി വിമര്‍ശിച്ചിരുന്നു. അതിനുള്ള പ്രതികാരമാണ് ലേഖനത്തിലെ ഒളിയമ്പ് എന്നാണ് ജന്‍മഭൂമി റിപ്പോര്‍ട്ട് പറയുന്നത്. ബിജു തിരുവനന്തപരും കളക്ടര്‍ സ്ഥാനം പോയ ശേഷവും ക്ഷേത്ര യോഗത്തില്‍ പങ്കെടുത്തു വെന്ന ആരോപണവും ജന്‍മഭൂമി മുന്നോട്ടു വയ്ക്കുന്നുണ്ട്. ക്ഷേത്രത്തില്‍ ഉപയോഗിക്കാന്‍ അനധികൃതമായി വയര്‍ലെസ് വാങ്ങിയ യോഗമായിരുന്നത്രേ ഇത്.
ബിജെപിയുമായി ബന്ധപ്പെട്ടവരാണത്രേ പരാതികള്‍ക്ക് പിന്നില്‍. ഏതായാലും ബിജെപി പരാതി നല്‍കിയതിനാല്‍ അന്വേഷണം വരാതിരിക്കില്ല. കാരണം കേന്ദ്രത്തിന്റെ താക്കോല്‍ ബിജെപിയുടെ കൈയിലാണല്ലോ.
https://www.facebook.com/Malayalivartha