കേരളത്തിലെ അഴിമതി വീരന്‍ ടി.ഒ സൂരജ്, കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ത ഐഎഎസുകാരന്‍ സമ്പാദിച്ചത് നൂറിരട്ടി സ്വത്തുക്കള്‍

വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്ബാദിച്ചെന്ന കേസില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.ഒ. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. വരുമാനത്തിന്റെ മുന്നൂറ് ഇരട്ടി രൂപയുടെ സ്വത്ത് സൂരജ് സമ്ബാദിച്ചുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനധികൃതമായി സമ്ബാദിച്ച പണം ഉപയോഗിച്ച് വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന കേസിലാണ് വിജിലന്‍സ് സൂരജിനെതിരെ നടപടിക്കൊരുങ്ങുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിജിലന്‍സ് സൂരജിനെതിരെ റെയ്ഡ് നടത്തിയതും തെളിവുകള്‍ പിടിച്ചെടുത്തതും. റെയ്ഡില്‍ തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഫ്‌ളാറ്റുകള്‍, ഭൂമി, വാഹനങ്ങള്‍ എന്നിവ വാങ്ങിക്കൂട്ടിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
നിരവധി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയ സൂരജ് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബിനാമി പേരിലും കണക്കില്‍ കവിഞ്ഞ അളവില്‍ ഭൂമി വാങ്ങിക്കൂട്ടിയയെന്നാണ് വിജിലന്‍സിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ എറണാകുളം ഓഫീസാണ് വിവിധ ജില്ലകളില്‍ നടന്ന അന്വേഷണം ഏകോപിപ്പിച്ച് സൂരജിനെതിരായ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ എറണാകുളം ഓഫീസാണ് വിവിധ ജില്ലകളില്‍ നടന്ന അന്വേഷണം ഏകോപിപ്പിച്ച് സൂരജിനെതിരായ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാല്‍ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അതിനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കേന്ദ്രത്തെ സമീപിച്ചത്. മുന്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് സൂരജ് എന്നായിരുന്നു വിലയിരുത്തല്‍. അതുകൊണ്ട് തന്നെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സൂരജിനെതിരായ വിജിലന്‍സ് റെയ്ഡ് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. റെയ്ഡിനെ തുടര്‍ന്ന് സൂരജ് സസ്പെന്‍ഷനിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കണ്ടെത്തുന്ന ഏറ്റവും വലിയ അഴിമതിയാണ് ഇത്.
https://www.facebook.com/Malayalivartha