പാര്‍ട്ടിക്ക് തലവേദനയായി വീണ്ടും വിഎസ്, ഭരണപരിഷ്‌കാര പദവിയില്‍ ഇടഞ്ഞു തന്നെ, പദവി ഏറ്റെടുക്കാത്തതിന് കാരണം നിയമിച്ചവര്‍ക്കറിയാമെന്നും വിഎസ്

ഭരണ പരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷ സ്ഥാനം നല്‍കിയിട്ടും പാര്‍ട്ടിയെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു വിഎസ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി പിണറായി വിജയനെ നിയമിക്കുകയും ശേഷം പാര്‍ട്ടിയിലെ മുതിര്ന്ന നേതാവായ വിഎസിന് നല്‍കേണ്ട പദവിയെക്കുറിച്ച് തലപുകച്ച സിപിഎം ദേശീയ ഘടകം നിരന്തരമായ അനുനയ ചര്‍ച്ചകള്‍ക്കും ശേഷമാണ് വിഎസിന് ഭരണപരിഷ്‌കര കമ്മീഷന്റെ അധ്യക്ഷ പദവി നല്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ചുമതല ഏറ്റെടുത്തതായി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഎസ് പാര്‍ട്ടിക്കെതിരായി പുതിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഭരണ കമ്മീഷന്‍ അധ്യക്ഷ പദവി ഏറ്റെടുക്കാത്തതിനെ കുറിച്ച് പദവി തന്നവരോട് തന്നെ ചോദിക്കണമെന്നാണ് വി.എസ് പ്രതികരിച്ചത്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിഎസ് അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെയുളള പദവി നല്‍കാന്‍ പിബി തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വിഎസിന് അദ്ദേഹത്തിന്റെ ഔന്നത്യം അംഗീകരിച്ചുള്ള പദവി നല്‍കുമെന്നും ഉടനെ അതിനു നടപടിയുണ്ടാകുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്ന് വ്യക്തമാക്കിയെങ്കിലും തീരുമാനമെടുക്കുന്നത് പിന്നീട് ഇഴഞ്ഞു. തുടര്‍ന്ന് ഓഗസ്റ്റ് മൂന്നിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ആകുമെന്ന തീരുമാനം കൈക്കൊണ്ടത്.
കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടപദവി പ്രശ്നം ഒഴിവാക്കാന്‍ നിയമസഭ നേരത്തെ ഭേദഗതി പാസാക്കിയിരുന്നു. പാര്‍ട്ടി വി എസിനു ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയും ഇതിനായി 1951ലെ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ നിയമം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തുള്ള ബില്ല് നിയമസഭയില്‍ എ കെ ബാലന്‍ അവതരിപ്പിക്കുകയും ബില്ല് നിയസഭയില്‍ പാസ്സാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha