നഗ്‌നരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: യുവാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു

ക്രൂരതയുടെ പര്യായം. ഭാര്യയുടെ നഗ്‌ന രംഗങ്ങള്‍ ചിത്രീകരിച്ച് ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ചേളാരി സ്വദേശി സൈനുല്‍ ആബിദിനെയാണ് ഭാര്യയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ച് കൊടുവള്ളി പോലീസില്‍ ഏല്‍പിച്ചത്. കിഴക്കോത്ത് കച്ചേരിമുക്ക് സ്വദേശിനിയെ ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹം ചെയ്തത്. ഇതിനിടെ സുഹൃത്തിന്റെ ഭാര്യാ സഹോദരിയുമായി അടുപ്പത്തിലാവുകയും യുവതി ഇയാള്‍ക്കൊപ്പം വീടു വിട്ടിറങ്ങുകയും ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരും ഹൈക്കോടതിയില്‍ ഹാജറാവുകയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായി അറിയിക്കുകയുമായിരുന്നു. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍വെടുത്തിയ കത്ത് ഹാജറാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കത്തില്‍ ഒപ്പിട്ട് നല്‍കാന്‍ നിര്‍ബന്ധിച്ച് മര്‍ദ്ദനം ആരംഭിച്ചത്.ഇന്നലെ വൈകിട്ട് കിഴക്കോത്ത് കച്ചേരിമുക്കിലെ വീട്ടിലെത്തിയ സൈനുല്‍ ആബിദ് കത്തില്‍ ഒപ്പിട്ട് നല്‍കാന്‍ നിര്‍ബന്ധിക്കുകയും വഴങ്ങാതിരുന്നതോടെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതി കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പലപ്പോഴായി നഗ്‌ന രംഗങ്ങള്‍ ചിത്രീകരിച്ച് മൊബൈലിലും ലാപ് ടോപ്പിലും സൂക്ഷിച്ചതായും ഇത് ഇന്റെര്‍ നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഏതാനും മൊബൈല്‍ ഫോണുകളും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചിട്ടുണ്ട്. രാത്രി ഏഴുമണിയോടെയാണ് കൊടുവള്ളി പോലീസ് കച്ചേരിമുക്കിലെ വീട്ടിലെത്തി സൈനുല്‍ ആബിദിനെ കസ്റ്റഡിയിലെടുത്തത്. പരുക്കേറ്റ യുവതിയെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അല്‍പ്പ സമയത്തിനകം സൈനുല്‍ ആബിദും ഇതേ ആശുപത്രിയിലെത്തിയതോടെ നാട്ടുകാര്‍ ആശുപത്രി പരിസരത്ത് സംഘടിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചികിത്സക്കെന്ന പേരില്‍ വിട്ടയച്ചുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസും ആശുപത്രിയിലെത്തിയിരുന്നു. സൈനുല്‍ ആബിദിനെതിരെ കേസെടുത്തിട്ടില്ലെന്നും ചികിത്സക്കുവേണ്ടിയാണ് വിട്ടയച്ചതെന്നുമാണ് പോലീസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha