ഉപ്പു തിന്നവന്‍ വെള്ളം ഓടിനടന്നു കുടിക്കുന്നു

കെ എം മാണിയ്‌ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന്റെ പ്രതികരണം രണ്ടു വാക്യങ്ങളിലൊതുങ്ങിയിരുന്നു.
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും. നിയമം നിയമത്തിന്റെ വഴിക്കു പോകും
ഞായറാഴ്ച കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട കെ എം മാണി ബാബുവിന്റെ വീട്ടിലെ റെയ്ഡിനെ കുറിച്ച് പ്രതികരിച്ചച് ഒരേ ഒരു വാചകമാണ്, നിയമം നിയമത്തിന്റെ വഴിയേ പോകും.
സര്‍ക്കാരിലെ പ്രമുഖര്‍ പലതും ചെയ്തപ്പോള്‍ ചിലര്‍ അതില്‍ ബലിയാടാകുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു കേസും മറ്റും. ഉമ്മന്‍ചാണ്ടിയായിരുന്നു ബാര്‍ സിനിമയുടെ സംവിധായകന്‍. ബാബുവാമ് വില്ലന്‍ വേഷത്തില്‍ അഭിനയിച്ചത്.
കോടികളാണ് ബാബു വാങ്ങി കൂട്ടിയത്. വിജിലന്‍സ് കണ്ടെത്തുന്നതിലേറെ സുഹൃത്തുക്കള്‍ ബാബുവിനുണ്ട്. എല്ലാം ബന്ധുക്കളുടെ പേരിലാണ് ബാബു വാങ്ങി കൂട്ടിയത്. സുധീരനാകട്ടെ കെ ബാബുവിനെ സഹായിക്കാന്‍ രംഗത്തു വന്നതേയില്ല,
മാണിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് ജേക്കബ് തോമസ് ചുവന്ന കാര്‍ഡുമായി ബാബുവിന്റെ വീട്ടിലെത്തിയത്. ബാബു ഇക്കാര്യം പ്രതീക്ഷിച്ചതേയില്ല. ജേക്കബ് തോമസിനെ ചില സുഹൃത്തുക്കള്‍ വഴി സ്വാധീക്കാനും കെ ബാബു ശ്രമിച്ചിരുന്നു. ഇപ്പോള്‍ യുഡിഎഫ് നേതൃത്വം ഒന്നാകെ വിറളിപൂണ്ടിരിക്കുകയാണ്. എപ്പോള്‍ പോലീസ് വീട്ടിലെത്തുമെന്നാണ് പലപ്രമുഖരും പേടിക്കുന്നത്.
https://www.facebook.com/Malayalivartha