കെ ബാബുവിന്റെ അറസ്റ്റ് ഉടന്‍, വിജിലന്‍സിന്റെ നോട്ടപ്പുള്ളികളായി 20 യുഡിഎഫ് നേതാക്കള്‍, പിണറായിയുടെ കാല് പിടിച്ച് മുന്‍മന്ത്രി

ബാര്‍ക്കോഴക്കേസില്‍ അഴിമതി ആരോപണം നേരിടുകയും അനധികൃത സ്വന്ത് സമ്പാദിച്ചെന്ന പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്ത മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ഉടന്‍ അറസ്റ്റ് ചെയ്യും. കെ. ബാബുവിനു പുറമേ 20 യു.ഡി.എഫ്‌നേതാക്കള്‍ വിജിലന്‍സിന്റെ നോട്ടപ്പുള്ളികളായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം യുഡിഎഫ് മന്ത്രിസഭയിലെ അംഗവും ഐഗ്രൂപ്പ് നേതാവും എംഎല്‍എയുമായ ഒരുമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കേസില്‍ കുടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ മന്ത്രിക്കെതിരെ ബിനാമിയുടെ പേരില്‍ ആശുപത്രി വാങ്ങിയതടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ കേന്ദ്ര ആദായനികുതി വകുപ്പിനോട് സ്വത്ത് വിവരങ്ങളുടെ പട്ടിക ചോദിച്ചതിനെ തുടര്‍ന്നാണ് മുന്‍ മന്ത്രി പിണറായി വിജയനെ കണ്ടത്.
മുന്‍മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരെക്കൂടാതെ ചില മുന്‍മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും വിജിലന്‍സ് ഡയറക്ടറുടെ ഹിറ്റ്‌ലിസ്റ്റിലുണ്ട്. ഡയറക്ടറുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം ഇവരുടെ സ്വത്തുവിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. യു.ഡി.എഫ്. ഭരണകാലത്ത് ആരോപണവിധേയരായവരടക്കം ഉന്നതരുടെ സ്വത്തുവിവരങ്ങള്‍ ഓണത്തിനു മുമ്പ് പൂര്‍ണമായി ശേഖരിക്കാനാണു വിജിലന്‍സ് തീരുമാനം. ഇതു സംബന്ധിച്ച രഹസ്യാന്വേഷണത്തിനു ജില്ലാ വിജിലന്‍സ് ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
ചില പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മുന്‍മന്ത്രിമാരേക്കാള്‍ സ്വത്ത് സമ്പാദിച്ചെന്നാണു രഹസ്യവിവരം. സോളാര്‍ കേസില്‍ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ഉന്നയിച്ചപ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവിഹിതമായി സ്വത്ത് സമ്പാദിച്ചോയെന്നു പ്രത്യേകം അന്വേഷിക്കും.
സരിതയില്‍നിന്നു പണം വാങ്ങിയെന്ന് ആരോപണവിധേയരായ മുന്‍മന്ത്രിമാരും നേതാക്കളും അന്വേഷണപ്പട്ടികയിലുണ്ട്. മുന്‍മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, സി.എന്‍. ബാലകൃഷ്ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, പി.കെ. ജയലക്ഷ്മി, എ.പി. അനില്‍കുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി, എം.കെ. മുനീര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, കെ.പി. മോഹനന്‍, കെ.എം. മാണി, പി.ജെ. ജോസഫ്, കോണ്‍ഗ്രസ് എം.എല്‍.എമാരായ ബെന്നി ബെഹനാന്‍, പി.സി. വിഷ്ണുനാഥ് എന്നിവരും വിജിലന്‍സ് അന്വേഷണപരിധിയിലുണ്ട്.
https://www.facebook.com/Malayalivartha