രാജി കത്ത് നല്‍കിയ ബാബു രാജി പിന്‍വലിച്ചത് നിശാന്തിനി നല്‍കിയ ക്ലീന്‍ ചിറ്റിനെ തുടര്‍ന്ന്, ബാബുവിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നിശാന്തിനി ഐപിസ് പൂഴ്ത്തി

സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മറിടിച്ച് കൊലപ്പെടുത്തിയ കൊലയാളി നിസാമിനെ പിടിച്ച് പേരെടുത്ത നിശാന്തിനി ഐപിഎസ് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ റിപ്പോര്‍ട്ട് അട്ടിമറിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍. കെ. ബാബുവിനെതിരേ വിജിലന്‍സ് ഡയറക്ടര്‍ ഇറക്കിയ അന്വേഷണ ഉത്തരവ് എറണാകുളം വിജിലന്‍സ് എസ്.പി ആയിരുന്ന ആര്‍. നിശാന്തിനി പൂഴ്ത്തിയതിന്റെ വിവരങ്ങളാണ് വിജിലന്‍സിനു ലഭിച്ചത്. ഇതോടെ സത്യസന്ധയെന്ന് പേരെടുത്ത ഉദ്യോഗസ്ഥയായ നിശാന്തിനിയെ വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും.
കൊച്ചി ഡിസിപി ആയിരുന്ന നിശാന്തിനിയെ നിസാം കേസിനെ തുടര്‍ന്നാണ് തൃശൂര്‍ കമ്മീഷണറാക്കി നിയമിച്ചത്. ഇതിനെ തുടര്‍ന്ന് നിസാം കേസില്‍ അതിവേഗ കുറ്റപത്രം നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേണ സംഘം കോടതിയില്‍ സമര്‍പ്പിക്കുകയും നിസാമിന് പരമാവതി ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. ഇതോടെ നിശാന്തിനി ഉശിരുള്ള ഉദ്യോഗസ്ഥയെന്ന രീതിയില്‍ പൊതുജനങ്ങളില്‍ നിന്നും അഭിനന്തനം നേടി. പിന്നീടാണ് നിശാന്തിനിയെ കൊച്ചി വിജിലസന്‍സ് യൂണിറ്റിന്റെ എസ്പിയാക്കി നിയമിച്ചത്. ഇതോടെയാണ് ബാബുവിനെടിരായ അന്വേഷണം നിശാന്തിനിയ്ക്ക് ലഭിച്ചത്.
ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പ്രഥമദൃഷ്ടിയാല്‍ തെളിവില്ലെന്നുമാണ് നിശാന്തിനി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതെ തുടര്‍ന്നാണ് രാജികത്ത് നല്‍കിയ ബാബു രാജി പിന്‍വലിച്ച് വീണ്ടും മന്ത്രിയായത്. നിശാന്തിനിയുടെ അന്വേഷണത്തെ ആരെങ്കിലും സ്വാദീനിച്ചുവോ എന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
കെ.ബാബു അഴിമതി നടത്തിയെന്ന ആരോപണം ഉയര്‍ന്നത് ഫെബ്രുവരിയിലാണ്. കോടതി നിര്‍ദേശത്തില്‍ ഫെബ്രുവരി അഞ്ചിനു വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ ഉത്തരവുണ്ടായെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റശേഷം ആഭ്യന്തര ഓഡിറ്റിങ് സംവിധാനത്തിലൂടെ കേസുകളുടെ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
തുടര്‍ന്ന് ജൂണ്‍ 24ന് കെ. ബാബുവിനെതിരേ വീണ്ടും അന്വേഷണ ഉത്തരവുണ്ടായി. സന്നദ്ധ സംഘടനകളുടെ ഉള്‍പ്പെടെ അഞ്ച് പരാതികളാണ് ഉണ്ടായത്. വ്യക്തികളുടെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. കെ. ബാബുവിന് 10 ബാറുകളില്‍ ഓഹരിയുണ്ടെന്നും പരാതിയിലുണ്ട്. ഇത്തരത്തില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ നടന്ന 14 അന്വേഷണങ്ങളാണ് പല രീതിയില്‍ അട്ടിമറിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha