ഐജിയും സരിതയും തമ്മില്‍ എന്താണ് ബന്ധം? സോളാര്‍ കമ്മീഷനെ ആശയകുഴപ്പത്തിലാക്കി ഐജിയുടെ മെസേജ്

മുന്‍മുന്‍ഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ സരിതയുമായി ബനധപ്പെട്ട എല്ലാപേരുടേയും മൊഴിയെടുത്തെങ്കിലും സോളാര്‍ കമ്മീഷനില്‍ ഒരു മെസേജിനെ ചൊല്ലി ആശയകുഴപ്പം. സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരുടെ അറസ്റ്റിനു രണ്ടു ദിവസം മുന്‍പ് അന്ന് ഐ.ജിയായിരുന്ന കെ. പത്മകുമാറിന്റെ നമ്പറില്‍ നിന്നു സരിതയുടെ നമ്പറിലേക്ക് ഒരു എസ്.എം.എസ്. അയച്ചിരുന്നോ എന്ന വിഷയത്തിലാണ് സോളാര്‍ കമ്മിഷനില്‍ ആശയക്കുഴപ്പം തുടരുന്നത്.പത്മകുമാറിന്റെ നിര്‍ദേശപ്രകാരമാണു പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സരിതയെ 2013 ജൂണ്‍ നാലിനു പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പാണ് എസ്എംഎസ് അയച്ചത്. നേരത്തെ തന്‍െ നഗ്ന വീഡിയോ ക്ലിപ്പിംഗുകള്‍ പുറത്തുവിട്ടതിനു പിന്നില്‍ ഐ ജിയായിരുന്ന പദ്മകുമാറാണെന്ന് സരിത ആരോപിച്ചിരുന്നു.
പത്മകുമാറിന്റെ നമ്പറില്‍ നിന്ന് സരിതയുടെ നമ്പറിലേക്ക് ഒരു എസ്.എം.എസ്. അയച്ചിരുന്നതായി കമ്മിഷന്റെ കൈവശമുള്ള ഫോണ്‍കോള്‍ വിവരങ്ങളില്‍ വ്യക്തമാണ്. ജൂണ്‍ ഒന്നിനു രാത്രി 11.03 നാണ് പദ്മകുമാര്‍ എസ്.എം.എസ്. അയച്ചതെന്നാണ് കമ്മിഷന്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ 2013 ജനുവരി ആറിന് എസ്.എം.എസ്. അയച്ചതായാണ് പത്മകുമാര്‍ പറയുന്നത്. യഥാര്‍ഥ തീയതി സ്ഥിരീകരിക്കാനായി കമ്മിഷന്‍ മൊബൈല്‍ സേവനദാതാക്കളുടെ സഹായം തേടിയിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഐഡിയ മൊബൈലിന്റെ കേരള സര്‍ക്കിള്‍ ഓഫീസര്‍ കമ്മിഷനില്‍ മൊഴി നല്‍കാനെത്തി. സി.ഡി.ആര്‍. ലിസ്റ്റില്‍ ദിവസം, മാസം, വര്‍ഷം എന്ന ക്രമത്തിലാണ് വിവരങ്ങള്‍ രേഖപ്പെടുത്താറുള്ളതെന്ന് അദ്ദേഹം മൊഴി നല്‍കി. പഴയ സി.ഡി.ആറുകളില്‍ മാസം, ദിവസം, വര്‍ഷം എന്ന രീതിയിലും കാണാം. എന്നാല്‍ രണ്ടു രീതിയും ഇടവിട്ട് ഒരേ സി.ഡി.ആറില്‍ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. 9497998992 എന്ന ഫോണ്‍ നമ്പറില്‍ നിന്ന് 2013 ജൂണ്‍ ഒന്നിനു രാത്രി 11.03 ന് 8606161700 എന്ന നമ്പറിലേക്ക് ഒരു എസ്.എം.എസ്. പോയിട്ടുള്ളതായി സി.ഡി.ആര്‍. ലിസ്റ്റ് പരിശോധിച്ചശേഷം ലോയേഴ്‌സ് യൂണിയന്‍ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം മൊഴി നല്‍കി. 9497998992 എന്ന ഫോണ്‍നമ്പര്‍ പത്മകുമാറിന്റേതാണെന്നും 8606161700 എന്ന നമ്പര്‍ സരിത എസ്. നായരുടേതാണെന്നും ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിന്റെ ഐ.ടി. ഹെഡിനെ വിസ്തരിക്കാനിരിക്കുകയാണ് കമ്മിഷന്‍.
https://www.facebook.com/Malayalivartha