തക്കാളിക്ക് വിലയിടിഞ്ഞു വിളവെടുക്കാനാവാതെ കര്‍ഷകര്‍

ഒരു കിലോ തക്കാളിക്കു തമിഴ്‌നാട് കര്‍ഷകനു ലഭിക്കുന്നതു രണ്ടു രൂപ; വിളവെടുക്കാനാകാതെ കര്‍ഷകര്‍. വിളവിറക്കിയപ്പോള്‍ കിലോയ്ക്കു 40 രൂപയ്ക്കുള്ള തക്കാളിക്കാണ് ഇപ്പോള്‍ ഈ വില. കര്‍ഷകനു രണ്ടു രൂപയേ ലഭിക്കുന്നുള്ളൂവെങ്കിലും മാര്‍ക്കറ്റില്‍ കിലോയ്ക്കു 10 രൂപയോളമുണ്ട്. വില ഇടിഞ്ഞതോടെ മൂപ്പെത്തിയിട്ടും തക്കാളി വിളവെടുക്കാതെ പാടത്തുതന്നെ ഇട്ടിരിക്കുകയാണ്.
വിളവെടുത്താലും ജോലിക്കൂലി പോലും ലഭിക്കില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. നാടന്‍ തക്കാളിക്കൊപ്പം ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തക്കാളിയും മാര്‍ക്കറ്റില്‍ എത്തിയതാണു വിലക്കുറവിനു കാരണം. ഓണത്തിനു വില കൂടുമെങ്കിലും അതുവരെ വിളവെടുക്കാതെ പാടത്തുതന്നെ നിര്‍ത്താനും സാധിക്കില്ല. വില കൂടിയാലും കുറഞ്ഞാലും ലാഭം ഇടനിലക്കാര്‍ക്കാണ്.
https://www.facebook.com/Malayalivartha