വിഎസിന്റെ കലിപ്പ് വീടിനെ ചൊല്ലി, തന്റെ ഭരണം പരിഷ്‌കരിക്കാനില്ലെന്ന് വിഎസ്, കലിപ്പ് വീടിനെയും സ്റ്റാഫിനെയും ചൊല്ലി

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി ഏറ്റെടുത്തു എന്ന് പറയുബോഴും ഭരണം പരിഷ്‌കരിക്കാനില്ലെന്ന് വിസ് സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ന് ചേരുന്നപിബി യോഗത്തിലും വിഎസിന്റെ പദിവി എറ്റെടുക്കല്‍ ചര്‍ച്ചയാകും. എന്നാല്‍ വിഎസിന്റെ സറ്റാഫിനെ നിയന്ത്രിക്കുന്നത് എകെജി സെന്ററില്‍ നിന്നാണെതും വിഎസിനെ അതൃപ്തിയിലാക്കുന്നുണ്ട്.
മാത്രമല്ല അനുവദിച്ച ഔദ്യോഗിക വസിതിയുടെ കാര്യത്തിലും വിഎസ് തൃപ്തല്ല. താന്‍ ഒരു അധികാര മോഹിയാണെന്ന് തോന്നിക്കത്തക്ക രീതിയില്‍ പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് തന്റെ ജനസമ്മിതിക്ക് കോട്ടം വരുത്തിയോ എന്നും വിഎസ് വിശ്വസിക്കുന്നു.
മാത്രമല്ല വിസ് ഇപ്പോള്‍ പദവി ഏറ്റെടുക്കാന്നത് നല്ലതല്ലെന്ന് ചില വിശ്വസ്ഥര്‍ വിഎസിനെ ബോദ്യപ്പെടുത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വൈകുന്നതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു വി.എസ് അച്യുതാനന്ദന്റെ അതൃപ്തിയോടെയുള്ള മറുപടി. അക്കാര്യം പ്രഖ്യാപിച്ചവരോടു പോയി ചോദിക്കണമെന്നു വി.എസ്. പ്രതികരിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. വി.എസ്. ചുമതല ഏറ്റെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പരസ്യമായി വി.എസ്. അതൃപ്തി പ്രകടിപ്പിച്ചത്.
അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നു വി.എസ്. മുഖ്യമന്ത്രിക്കു നേരത്തേ കത്തു നല്‍കിയിരുന്നു. എന്നാല്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തിനു ഓഫീസ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാത്തതാണു വി.എസിന്റെ അതൃപ്തിക്കു കാരണമെന്നാണ് വിവരം. സെക്രട്ടേറിയറ്റിലെ പുതിയ അനക്‌സില്‍ അദ്ദേഹത്തിനുള്ള ഓഫീസും കവടിയാറില്‍ ഔദ്യോഗിക വസതിയും ഒരുക്കുന്നുണ്ട്. സ്ഥാനമേറ്റെടുക്കുന്നതിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നാണ് വി.എസിന്റെ പ്രധാന പരാതി. മാത്രമല്ല കമ്മിഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതായും ആക്ഷേപമുണ്ട്. ഓഗസ്റ്റ് മൂന്നിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് വി.എസിനെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ആക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
https://www.facebook.com/Malayalivartha