കോണ്‍ഗ്രസ് സുധീരന്റെ കൈകളിലേക്ക്

കോണ്‍ഗ്രസ് പാര്‍ട്ടി സുധീരന്റെ കരങ്ങളിലേയ്ക്ക്. കളങ്കരഹിതരായ നേതാക്കളെ പാര്‍ട്ടിയുടെ വിവിധ തലങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിഎം സുധീരന്‍. ഹൈക്കമാന്റിന്റെ പിന്തുണയോടെയാണ് സുധീരന്‍ പ്രവര്‍ത്തിക്കുന്നത്. കെ ബാബു അഴിമതികേസില്‍ പിടിയിലായതോടെ സുധീരന്റെ വാക്കുകള്‍ക്ക് പാര്‍ട്ടിയില്‍ വന്‍ വിലയാണ് വന്നിരിക്കുന്നത്.
കെ മുരളീധരന്‍, വിഡി സതീശന്‍ തുടങ്ങിയ ഐ ഗ്രൂപ്പ് നേതാക്കളും വൈകാതെ സുധീരന്റെ ക്യാമ്പിലെത്തുമെന്നാണ് കേള്‍ക്കുന്നത്. അതേ സമയം ഉമ്മന്‍ചാണ്ടിയെയും എം എം ഹസനെയും പോലുള്ള നേതാക്കള്‍ ചരിത്രത്തിന്റെ ചവറ്റുകൂനയില്‍ തള്ളപ്പെടാനും സാധ്യതയുണ്ട്.
സുധീരന്റെ നീക്കങ്ങള്‍ക്കെല്ലാം ഹൈക്കമാന്റിന്റെ പച്ചക്കൊടിയുണ്ട്. കേരളത്തില്‍ അനുദിനം നടക്കുന്ന കാര്യങ്ങള്‍ എ.കെ ആന്റണിയിലൂടെ ഹൈക്കമാന്റ് മനസിലാക്കി വരികയാണ്. കെ ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടത് സുധീരനാണ്. അഴിമതിക്കാരെല്ലാം പുറത്തു പോകണമെന്ന് പറയുമ്പോള്‍ നാളെ ചിലപ്പോള്‍ മുസ്ലീം ലീഗും പുറത്തു പോകേണ്ടി വന്നേക്കാം. അഴിമതിക്കുരുക്ക് മുറുകുമ്പോള്‍ ലീഗില്‍ മാത്രം ഒഴിഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല.
പിണറായിയുടെ അഴിമതി വിരുദ്ധ നിലപാടില്‍ ലഭിക്കുന്ന പിന്തുണയാണ് കോണ്‍ഗ്രസിന്റെ കണ്ണു തുറപ്പിച്ചിരിക്കുന്നത്. സിപിഎം അഴിമതി വിരുദ്ധത പ്രോത്സാഹിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന് അതില്‍ നിന്നും മാറി നില്‍ക്കാനാവില്ലെന്നാണ് വിഎം സുധീരന്‍ കരുതുന്നത്. മുസ്ലീംലീഗിനെയും വിജിലന്‍സ് വലയിലാക്കാന്‍ ശ്രമമുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കങ്ങള്‍ ഇതിന്റെ സൂചനയാണ് നല്‍കുന്നത്.
കെ ബാബുവിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പോലും സുധീരന്‍ പ്രതികരിക്കുകയില്ല. സുധീരനാണ് ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന കോണ്‍ഗ്രസുകാരന്‍. അദ്ദേഹമാകട്ടെ സര്‍ക്കാരിനെ പോലും വിമര്‍ശിക്കാന്‍ സമയം ചെലവഴിക്കുന്നില്ല.
https://www.facebook.com/Malayalivartha